റഷ്യയുടേയും യുഎസിന്റെയും ഉപഗ്രങ്ങൾ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിച്ചേക്കും. നാസയുടെ തെർമോസ്‌ഫിയർ ലോണോസ്‌ഫിയർ മെസോസ്ഫിയർ എനർജെറ്റിക്‌സ് ആൻ്റ് ഡൈനാമിക്‌സ് (ടൈംഡ്) ദൗത്യ ഉപഗ്രഹവും റഷ്യയുടെ കോസ്മോസ് 2221 ഉപഗ്രഹവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയിരിക്കുന്നത്.

ബുധനാഴ്ച ഭൂമിയിൽ നിന്ന് 600 കിലോമീറ്റർ ഉയരത്തിൽ വെച്ച് ഈ രണ്ട് ഉപഗ്രഹങ്ങളും അടുത്തെത്തും. ഇവയുടെ ഭ്രമണപഥം ക്രമീകരിക്കാൻ സാധിക്കില്ല. അതിനാൽ കൂട്ടിയിടിക്കാനിടയുണ്ട്. അതേസമയം നേരിയ വ്യത്യാസത്തിൽ ഉപഗ്രഹങ്ങൾ പരസ്‌പരം കടന്നുപോവുമെന്നും വിലയിരുത്തലുണ്ട്.

രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിയിടി മറ്റ് ഉപഗ്രഹങ്ങൾക്കും വെല്ലുവിളിയാണ്. അത് വലിയ അളവിൽ ബഹിരാകാശ അവശിഷ്ടങ്ങൾ സൃഷ്ടിക്കപ്പെടും. അത് ഇതേ ഭ്രമണപഥത്തിലുള്ള മറ്റ് ഉപഗ്രഹങ്ങൾക്ക് ഭീഷണിയാണ്.
നാസയുടെ ടൈംഡ് ദൗത്യം ഭൂമിയുടെ ഉപരിതല അന്തരീക്ഷം പഠിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭൂമിയ്ക്കും ബഹിരാകാശത്തിനും ഇടയിലുള്ള മെസോസ്ഫിയറിലും ലോവർ തെർമോസ്‌ഫിയർ/അയണോസ്ഫിയർ എന്നിവിടങ്ങളിൽ സൂര്യൻ്റെയും മനുഷ്യൻ്റെയും സ്വാധീനവും ദൗത്യം പഠിക്കുന്നു.



