Saturday, October 10, 2026
HomeCRIMEഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്‌റ്റേഷനിൽവച്ച് ശിവസേന നേതാവിനുനേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ

ഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്‌റ്റേഷനിൽവച്ച് ശിവസേന നേതാവിനുനേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ

Published on

ഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്‌റ്റേഷനിൽവച്ച് ശിവസേന (ഷിൻഡെ വിഭാഗം) നേതാവിനുനേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ. കല്യാൺ ഈസ്‌റ്റ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ഗണപത് ഗയ്ക്വാദ് സംഭവത്തേത്തുടർന്ന് അറസ്‌റ്റിലായി. ശിവസേനാ നേതാവ് മഹേഷ് ഗയ്ക്വാദിനും മറ്റൊരാൾക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഉൽഹാസ്നഗർ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.

വെടിയേറ്റ മഹേഷ് ഗയ്ക‌്വാദിൻ്റെ ശരീരത്തിൽനിന്ന് അഞ്ച് ബുള്ളറ്റുകൾ പുറത്തെടുത്തതായാണു വിവരം. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം വെടിയുതിർത്തത് സ്വയരക്ഷയ്ക്കാണെന്നും മകനെ ആക്രമിക്കാൻ മഹേഷ് ഗയ്ക്വാദ് ശ്രമിച്ചെന്നും അറസ്‌റ്റിലായ ഗണപത് ഗയ്ക്വാദ് പറഞ്ഞു.

മഹേഷ് ഗയ്ക്വാദ് ഭൂമി അനധികൃതമായി പിടിച്ചെടുക്കുകയാണെന്നു കാണിച്ചാണ് ബിജെപി എംഎൽഎ ഗണപത് ഗയ്ക്വാദ് പരാതിയുമായെത്തിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കത്തിനിടെയാണ് ഗണപത് നിറയൊഴിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന പ്രതികരിച്ചു. ഭരണകക്ഷികളായ രണ്ടു വിഭാഗക്കാർ തമ്മിലാണ് സംഘർഷമുണ്ടായതെന്നും സർക്കാരിന്റെ ‘ഇരട്ട എൻജിൻ’ തകരാറായെന്നും ഉദ്ധവ് വിഭാഗം പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this