Sunday, October 11, 2026
HomeNewsഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നൽ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നൽ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

Published on

ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നൽ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. ഭൂമിയിൽ നിന്ന് കാണാനാവാത്ത ചന്ദ്രൻ്റെ മറുവശം ലക്ഷ്യമിട്ടുള്ള ചാന്ദ്രദൗത്യത്തിനാണ് ചൈന ഒരുങ്ങുന്നത്. ക്യുകിയാവോ-2 എന്ന് പേരിട്ടിരിക്കുന്ന 1200 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. 2018 ൽ വിക്ഷേപിച്ച ക്യുകിയാവോ-2 ൻ്റെ പിൻഗാമിയാണിത്. ലോങ്‌മാർച്ച് 8 റോക്കറ്റിലായിരുന്നു വിക്ഷേപണം. ടിയാൻഡു-1, ടിയാൻഡു-2 എന്നീ രണ്ട് ചെറു ഉപഗ്രഹങ്ങളും ഇതേ വീക്ഷേപണ വാഹനത്തിൽ വിക്ഷേപിച്ചു. ചൈനയിലെ ഹൈനാൻ ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം.

ചന്ദ്രന്റെ ഒരു ഭാഗം സ്ഥിരമായി ഭൂമിക്ക് നേരെ തിരിഞ്ഞാണ് നിൽക്കുന്നത്. ഈ ഭാഗം ലക്ഷ്യമിട്ടുള്ള ദൗത്യങ്ങളിൽ ചന്ദ്രനിൽ നിന്ന് നേരിട്ട് സിഗ്നലുകൾ ഭൂമിയിലേക്ക് അയക്കുക എളുപ്പമാണ്. എന്നാൽ മറുവശത്തേക്ക് അയക്കുന്ന പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ഭൂമിയിലേക്ക് എത്തണം എങ്കിൽ സിഗ്നൽ റിലേ ഉപഗ്രഹങ്ങളുടെ സഹായം ആവശ്യമായി വരും.

മേയിൽ വിക്ഷേപിക്കാനിരിക്കുന്ന ചാങ്-6 എന്ന ചാന്ദ്ര പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ഈ റിലേ ഉപഗ്രഹം വഴിയാണ് ഭൂമിയിലെ കൺട്രോൾ സെന്ററുകളിൽ എത്തുക. ചന്ദ്രൻ്റെ മറുവശത്ത് നിന്നും ആദ്യമായി സാമ്പിളുകൾ ശേഖരിക്കുകയാണ് ചാങ്-6 ദൗത്യത്തിന്റെ ലക്ഷ്യം.

2026 ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ചാങ്-7, 2028 ലെ ചാങ്-8 ദൗത്യങ്ങളിലും ക്യുകിയാവോ-2 റിലേ ഉപഗ്രഹം ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കും.

2040 ആവുമ്പോഴേക്കും ക്യുകിയാവോ -2 ഉൾപ്പെടുന്ന റിലേ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖലതന്നെ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ ആളെ ഇറക്കാനുള്ള ദൗത്യങ്ങളിലും ഭാവി ചൊവ്വാ ദൗത്യങ്ങളിലും ഈ ഉപഗ്രഹ ശൃംഖല ചൈന ഉപയോഗപ്പെടുത്തും. ഈ ഉപഗ്രഹ ശൃംഖല സ്ഥാപിക്കുന്നതിനായുള്ള പരീക്ഷണങ്ങൾക്കാണ് ടിയാൻഡു-1, 2 എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this