Saturday, October 10, 2026
HomeNewsഫോൺ വിളികൾ കൂടുതൽ യഥാർത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ ലോകത്താദ്യമായി അവതരിപ്പിച്ച് നോക്കിയ

ഫോൺ വിളികൾ കൂടുതൽ യഥാർത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ ലോകത്താദ്യമായി അവതരിപ്പിച്ച് നോക്കിയ

Published on

ഫോൺ വിളികൾ കൂടുതൽ യഥാർത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഇമ്മേഴ്‌സീവ്‌ ഓഡിയോ ആന്റ് വീഡിയോ’ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോൺ കോൾ ചെയ്‌തിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാർക്ക്. ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോൺ സംഭാഷണങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് കമ്പനി തിങ്കളാഴ്ച് പറഞ്ഞു.

‘ഭാവിയിലെ വോയ്‌സ്‌ കോൾ’ തങ്ങൾ പരീക്ഷിച്ചതായി പെക്ക ലണ്ട്മാർക്ക് പറഞ്ഞു. 1991 ൽ ആദ്യമായി 2ജി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫോൺവിളി നടത്തുമ്പോൾ മുറിയിലുണ്ടായിരുന്ന വ്യക്തിയാണ് ലണ്ട്‌മാർക്ക്. ഫിൻലൻഡ് ഡിജിറ്റലൈസേഷൻ ആൻ്റ് ന്യൂ ടെക്‌നളോജീസ് അംബാസഡർ സ്റ്റീഫൻ ലിന്റ്സ്റ്റോമുമായാണ് പെക്ക ലണ്ട്‌മാർക്ക് ഫോണിൽ സംസാരിച്ചത്. 5ജി നെറ്റ് വർക്കിൽ ബന്ധിപ്പിച്ച സാധാരണ സ്‌മാർട്ഫോൺ ഉപയോഗിച്ചാണ് നോക്കിയ ഫോൺ കോൾ പരീക്ഷിച്ചത്.

നിലവിലുള്ള ഫോൺവിളികളെല്ലാം മോണോഫോണിക് ആണ്. മാത്രവുമല്ല ശബ്ദം കംപ്രസ് ചെയ്യുകയും ശബ്ദ്‌ദത്തിൻ്റെ വിശദാംശങ്ങൾ നഷ്ടമാവുകയും ചെയ്യും. എന്നാൽ പുതിയ സാങ്കേതികവിദ്യയിൽ 3ഡി ശബ്‌ദമാണ് ഫോൺ സംഭാഷണം നടത്തുന്നവർ കേൾക്കുക. ഇതുവഴി രണ്ട് പേരും അടുത്ത് നിന്ന് സംസാരിക്കുന്നതിന് സമാനമായ ശബ്‌ദാനുഭവമായിരിക്കും ഫോൺ വിളിയിൽ അനുഭവപ്പെടുക.

ഇന്ന് സ്മ‌ാർട്ഫോണുകളിലും പിസികളിലും ഉപയോഗിക്കുന്ന മോണോഫോണിക് ടെലിഫോണി ശബ്‌ദം അവതരിപ്പിച്ചതിന് ശേഷം തത്സമയ വോയ്‌സ് കോളിങ് അനുഭവത്തിലുണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണിതെന്ന് നോക്കിയ ടെക്നോളജീസ് പ്രസിഡൻ്റ് ജെന്നി ലുക്കാൻഡർ പറഞ്ഞു.

രണ്ട് വ്യക്തികൾ തമ്മിലുള്ള ഫോൺവിളിക്ക് പുറമെ, കോൺഫറൻസ് കോളുകളിലും ഇമ്മേഴ്‌സീവ് ഓഡിയോ വീഡിയോ കോൾ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമെന്ന് നോക്കിയ ടെക്നോളജീസ് ഓഡിയോ റിസർച്ച് മേധാവി ജിറി ഹോപാനിമേയ് പറഞ്ഞു. പങ്കെടുക്കുന്നവരുടെ സ്പേഷ്യൽ ലൊക്കേഷൻ അടിസ്ഥാനമാക്കി അവരുടെ ശബ്‌ദം വേർതിരിച്ച് കേൾക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. സ്‌മാർട്ഫോണുകളിലുള്ള ഒന്നിലധികം മൈക്രോഫോണുകൾ പ്രയോജനപ്പെടുത്തിയാണിത് സാധ്യമാക്കുന്നത്.

വരാനിരിക്കുന്ന 5ജി അഡ്വാൻസ്‌ഡ് സ്റ്റാൻ്റേർഡിൻ്റെ ഭാഗമായാവും ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക വിദ്യയുടെ ലൈസൻസിങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് ഇപ്പോൾ നോക്കിയ. സാങ്കേതിക വിദ്യ ഉപയോഗത്തിൽ വരാൻ ഇനിയും സമയമെടുക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this