
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോന്നിയിലെത്തും. ഒരു മണിക്ക് പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വിമാനമിറങ്ങുന്ന മോദിയെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്ഫീല് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. താരപ്രചാരകനായി പ്രധാനമന്ത്രി എത്തുമ്പോൾ കോന്നിയിലടക്കം ജയം ഉറപ്പാക്കാനാകുമെന്ന വിലയിരുത്തലിലാണ് എൻഡിഎ നേതൃത്വം.തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം മുന്നിലുള്ളപ്പോള്‍ പ്രധാനമന്ത്രിയെയും താരപ്രചാരകരെയും കളത്തിലിറക്കി നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ദേശീയ ജനാധിപത്യ സഖ്യം.
ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ വിമാനമിറങ്ങുന്ന മോദി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിവരും വിവിധ സ്ഥാനാര്‍ഥികളും യോഗത്തില്‍ സംസാരിക്കും.


