Wednesday, October 7, 2026
HomeNewsപ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക ഗാന്ധി ഉറപ്പായും ജയിക്കുമെന്നു ശിവസേന നേതാവ്

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക ഗാന്ധി ഉറപ്പായും ജയിക്കുമെന്നു ശിവസേന നേതാവ്

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിച്ചാൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉറപ്പായും ജയിക്കുമെന്നു ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മത്സരം കടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

“വാരാണസിയിലെ ജനങ്ങൾക്കു പ്രിയങ്ക ഗാന്ധിയെ ആവശ്യമുണ്ട്. മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ചാൽ തീർച്ചയായും പ്രിയങ്ക ജയിക്കും. റായ്ബറേലി, വാരാണസി, അമേഠി എന്നിവിടങ്ങളിൽ ബിജെപിക്കു മത്സരം കടുപ്പമാകും.”- സഞ്ജയ് റാവത്ത് പറഞ്ഞു. രണ്ടായി പിളർന്ന എൻസിപിയിലെ നേതാക്കളായ ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റിയും റാവത്ത് പ്രതികരിച്ചു.

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും നരേന്ദ്ര മോദിക്കും തമ്മിൽ കാണാമെങ്കിൽ ശരദ് പവാറിനും അജിത്തിനും എന്തുകൊണ്ടായിക്കൂടാ? ഇക്കാര്യത്തെപ്പറ്റി മാധ്യമങ്ങളിൽ വന്ന വിവരമേ ഞങ്ങൾക്കുള്ളൂ. ശരദ് പവാർ ഉടനെ ഇതേപ്പറ്റി സംസാരിക്കും. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ജനങ്ങളും നിലവിലെ സർക്കാരിൽ തൃപ്തരല്ല”- സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...