ഏറ്റുമാനൂർ പേരൂരിൽ എസ്ബിഐയുടെ എറ്റിഎം കൗണ്ടറിൽ മോഷണശ്രമം
പേരൂർ പുളിമൂട് കവലയിലെ ബാങ്കിനോട് ചേർന്നുള്ള കൗണ്ടറിലായിരുന്നു സംഭവം.

എ റ്റി എം സ്ഥിതി ചെയ്യുന്ന എൻഎസ്എസ് കരയോഗമന്ദിരത്തിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് മനസ്സിലായത്. ഇന്ന് പുലർച്ചെ 2.30 യോടു കൂടിയാണ് സംഭവം.

സിഡിഎമ്മും എറ്റിഎമ്മും കൂടിയുള്ളതാണ് ഇവിടുത്തെ കൗണ്ടർ. യന്ത്രത്തിന്റ മുൻഭാഗം കുത്തിപ്പൊളിച്ച നിലയിലാണ്. ഇതിനുപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാര സ്ഥലത്ത് കിടപ്പുണ്ട്.

ഏറ്റുമാനൂർ പോലീസും ഡോഗ് സ്ക്വാഡും, സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.



