യു ഡി എഫിന്റെ കൈവിട്ടു പോയ പൂഞ്ഞാർ നിയോജകമണ്ഡലം തിരിച്ചു പിടിക്കാൻ ഉള്ള നിയോഗം കെ പി സി സി ജനറൽ സെക്രട്ടറിയും ജനകീയ നേതാവുമായ ടോമി കല്ലാനിയെ യു ഡി എഫ് നേതൃത്വം ഏല്പിച്ചിരിക്കുകയാണ്.കഴിഞ്ഞ നാൽപ്പത് വർഷമായി പൂഞ്ഞാർ സീറ്റ് പി സി ജോർജിന്റെ കൈവശമാണ്.രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും നല്ല ബന്ധമുള്ള നേതാവാണ് തിടനാടുകാരനായ ടോമി കല്ലാനി.ഏറെക്കാലം കോട്ടയം ഡിസിസി പ്രസിഡന്റ് ആയി മികവ് തെളിയിച്ച ആളാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി ആയി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് പൂഞ്ഞാറിൽ മത്സരിക്കുന്നത് . എൻ ഡി എയിൽ ബിഡിജെഎസിനാണ് മുൻ വർഷത്തെ പോലെ സീറ്റ് നൽകേണ്ടത്.എം ആർ ഉല്ലാസായിരുന്നു കഴിഞ്ഞ തവണ സ്ഥാനാർത്ഥി. ഇത്തവണ സാധ്യത ജില്ലാ സെക്രട്ടറി വി സി അജികുമാറിനോ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എൻ ഹരിയോ ആവാനാണ് സാധ്യത.ജനപക്ഷം നേതാവ് പി സി ജോർജ് പ്രചാരണവും മണ്ഡലപര്യടനവും തുടങ്ങിക്കഴിഞ്ഞു..


