Saturday, October 10, 2026
HomeTOP NEWSINDIAപരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകൾ ജിയോയും എയർടെലും താമസിയാതെ പിൻവലിക്കും; 4ജി നിരക്കുകളേക്കാൾ അഞ്ചോ പത്തോ...

പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകൾ ജിയോയും എയർടെലും താമസിയാതെ പിൻവലിക്കും; 4ജി നിരക്കുകളേക്കാൾ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകൾക്ക് കമ്പനികൾ ഈടാക്കിത്തുടങ്ങും

Published on

ഉപഭോക്താക്കൾക്ക് നൽകിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകൾ റിലയൻസ് ജിയോയും ഭാരതി എയർടെലും താമസിയാതെ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. 2024 പകുതിയോടെ 4ജി നിരക്കുകളേക്കാൾ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകൾക്ക് കമ്പനികൾ ഈടാക്കിത്തുടങ്ങിയേക്കുമെന്നും അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

5ജി അടിസ്ഥാന സൗകര്യ വികസനത്തിനും ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിനും ചിലവാക്കിയ തുക തിരിച്ചുപിടിക്കുന്നതിനായി സെപ്റ്റംബറോടെ ജിയോയും എയർടെലും മൊബൈൽ താരിഫ് നിരക്കുകൾ 20 ശതമാനത്തോളം വർധിപ്പിക്കാനിടയുണ്ട്.

മറ്റ് രണ്ട് ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയും ബിഎസ്എൻഎലും ഇതുവരെ 5ജി സേവനങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
അതിനിടെ, എറിക്‌സണുമായി സഹകരിച്ച് എയർടെലിൻ്റെ 5ജി നെറ്റ് വർക്കിൽ എറിക്സണിന്റെ പ്രീ-കൊമേർഷ്യൽ റെഡ്യൂസ്‌ഡ് കാപബിലിറ്റി (റെഡ്‌കാപ്പ്) സോഫ്റ്റ് വെയർ വിജയകരമായി പരീക്ഷിച്ചു. ചിപ്പ് നിർമാതാവായ ക്വാൽകോമിൻ്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.

5ജിയുടെ പുതിയ ഉപയോഗ സാധ്യതകൾ സൃഷ്‌ടിക്കാനാവുന്ന പുതിയ റേഡിയോ ആക്സസ് നെറ്റ് വർക്ക്സോഫ്റ്റ് വെയറാണ് എറിക്‌സൺ റെഡ്‌കാപ്പ്. സ്‌മാർട് വാച്ചുകൾ, മറ്റ് വെയറബിൾ ഉപകരണങ്ങൾ, ഇൻഡസ്ട്രിയൽ സെൻസറുകൾ, എആർ വിആർ ഉപകരണങ്ങൾ ഉൾപ്പടെയുള്ളവയിൽ 5ജി എത്തിക്കാൻ ഈ സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ സാധിക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this