നിബന്ധനകളോടുകൂടി ജില്ലയില്‍ ഹൗസ്‌ബോട്ടുകള്‍- ശിക്കാര
വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവായി.

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. ഹൗസ് ബോട്ടുകളില്‍ /ശിക്കാര വളളങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകള്‍ / ശിക്കാര വള്ളങ്ങള്‍ യാത്രയ്ക്കായി സജ്ജമാക്കാന്‍ പാടുള്ളൂ. ഇതിനായി ഒരു ഹൗസ് ബോട്ടിന് യൂസര്‍ ഫീയായി ഒരു ദിവസം 100 രൂപയും ഒരു ശിക്കാര വള്ളത്തിന് 20 രൂപയും ഡി.ടി.പി.സിക്ക് കൈമാറണം
പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രം ബോര്‍ഡിംഗ് പാസുകള്‍ ഡി.ടി.പി.സി മുഖേന വിതരണം ചെയ്യും.എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തിയതിനു ശേഷഠ മാത്രമേ ബോര്‍ഡിംഗ് പാസുകള്‍ അനുവദിക്കാന്‍ പാടുള്ളു.
യാത്രയ്ക്കുള്ള ബോര്‍ഡിങ് പാസില്ലാതെ യാതൊരു കാരണവശാലും ഹൗസ്‌ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ പാടില്ല. ശിക്കാര വള്ളങ്ങള്‍ക്കായുള്ള ബോര്‍ഡിംഗ് പാസ് ഡി.ടി.പി.സി ഓഫീസില്‍ നിന്നു വിതരണം ചെയ്യും. സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി സിയുo 50 ശതമാനം ജീവനക്കാരെ ഹൗസ് ബോട്ടുകളുടെ സംഘടനകളും ഏര്‍പ്പാടാക്കും.


