
കൊച്ചി : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി.) പുതിയ സംസ്ഥാന ഭാരവാഹികളെ അധ്യക്ഷൻ പി.സി ചാക്കോ പ്രഖ്യാപിച്ചു. പി.കെ രാജൻ മാസ്റ്റർ (തൃശൂർ) വൈസ് പ്രസിഡന്റായി തുടരും. കോൺഗ്രസ്സിന്റെ സംസ്ഥാന നേതൃപദവികളിൽ നിന്ന് എൻ.സി.പിയിൽ എത്തിയ അഡ്വ. പി.എം സുരേഷ് ബാബു (കോഴിക്കോട്), ലതിക സുഭാഷ് (കോട്ടയം, എന്നിവർ പുതിയ വൈസ് പ്രസിഡന്റുമാരാകും. കെ. എസ് യു (എസ്) മുൻ പ്രസിഡന്റും എൻ.എസ്.എസ് എച്ച് ആർ വിഭാഗം മുൻമേധവിയുമായ കെ.ആർ. രാജൻ (കോട്ടയം), തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്വവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ (തൃശൂർ), മുൻ പി.എസ്.സി മെമ്പറും ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് മലയാള വിഭാഗം മുൻമേധവിയുമായ പ്രൊഫ. ജോബ് കാട്ടൂർ കോഴിക്കോട് സുബാഷ് പുഞ്ചക്കോട്ടിൽ (കോട്ടയം), വി.ജി രവീന്ദ്രൻ (എറണാകുളം), ഡോ.സി.പി.കെ.ഗുരുക്കൾ (മലപ്പുറം), മാത്യുസ് ജോർജ്ജ് (പത്തനംതിട്ട), സാഖ് മൗലവി (പാലക്കാട്), എം. അലിക്കോയ (കോഴിക്കോട്), ആലീസ് മാത്യു (മലപ്പുറം), എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. എൻ.സി.പി. ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ്കുട്ടി ട്രഷററുടെ ചുമതല വഹി ക്കും. പുനസംഘടിപ്പിച്ച സംസ്ഥാന സമിതിയുടെ ആദ്യയോഗം ചൊവ്വാഴ്ച (8.06.2021) വൈകീട്ട് 3 ന് ഓൺലൈനിൽ ചേരുമെന്ന് പ്രസിഡന്റ് പി.സി ചാക്കോ അറിയിച്ചു.


