Friday, October 9, 2026
HomeNewsനഗ്നദൃശ്യവിവാദം; ആലപ്പുഴ സൗത്ത് മുൻ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ സസ്പെൻഡ് ചെയ്ത് സിപിഎം

നഗ്നദൃശ്യവിവാദം; ആലപ്പുഴ സൗത്ത് മുൻ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ സസ്പെൻഡ് ചെയ്ത് സിപിഎം

Published on

ആലപ്പുഴ സൗത്ത് മുൻ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ സസ്പെൻഡ് ചെയ്ത് സിപിഎം. ആറ് മാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ ഫോണിൽ സൂക്ഷിച്ചെന്ന ആരോപണത്തെ തുടർന്ന് മുൻ ഏരിയ കമ്മിറ്റിയംഗം എ.പി.സോണയെ പാർട്ടി പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ ജയൻ സോണയെ സഹായിക്കാൻ ഇടപെട്ടെന്നു പാർട്ടി കണ്ടെത്തുകയും ഏരിയ കമ്മിറ്റിയിൽ നിന്നു ലോക്കൽ കമ്മിറ്റിയിലേക്കു തരം താഴ്ത്തുകയുമായിരുന്നു. അതിന്റെ തുടർച്ചയാണ് സസ്പെൻഷൻ.

സോണയ്ക്കെതിരെ ചില സ്ത്രീകൾ പാർട്ടിക്കു പരാതി നൽകുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ ജയൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. അശ്ലീല വിഡിയോ വിഷയം വിവാദമായതിനെ തുടർന്ന് ഇത് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ട് സോണയ്ക്ക് എതിരായിരുന്നു. വിഡിയോ ദൃശ്യങ്ങൾ ജില്ലാ നേതാക്കൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണു സോണയെ പുറത്താക്കിയത്. ജില്ലാ സെക്രട്ടറി ആർ.നാസറിനെ അനുകൂലിക്കുന്ന പക്ഷത്തായിരുന്നു സോണയും ജയനും.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത യോഗമാണു വിഭാഗീയ പ്രവർത്തനങ്ങൾക്കു കഴിഞ്ഞ ദിവസം ശിക്ഷാ നടപടി’ തീരുമാനിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ തരംതാഴ്ത്തിയും 3 ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു. ജില്ലയിലെ സിപിഎമ്മിൽ കൂട്ട നടപടി എടുക്കുകയായിരുന്നു. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണു പിരിച്ചുവിട്ടത്. ചിത്തരഞ്ജനെ കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ലഹരിക്കടത്ത് ആരോപണം നേരിട്ട നോർത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ.ഷാനവാസിനെ പുറത്താക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...