തിരുവനന്തപുരത്തു GV രാജ സ്‌പോർട്‌സ് സ്കൂളിൽ വച്ചു മെയ് 21,22 തീയതികളിൽ നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ പത്തനംതിട്ട വെൻകുറിഞ്ഞി SNDPHSS അഭിമാന നേട്ടം കൈവരിച്ചു.

16 വയസിനു താഴെ ആണ്കുട്ടികളുടെ വിഭാഗത്തിൽ വിനായക്,മിഥുൻ മധു , 16 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ജെലിറ്റ ജയ്സ്, അഞ്ജന വിജി.എന്നിവർ 2023 ജൂൺ 18 മുതൽ 23 വരെ ഭോപ്പാലിൽ നടക്കുന്ന ദേശീയ യോഗ ഒളിമ്പ്യാഡിലേക്ക് യോഗ്യത നേടി .

സ്കൂൾ കായിക അധ്യാപിക റെജി ടീച്ചറിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു ചിട്ടയായ പരിശീലനത്തിലൂടെ ആണ് കുട്ടികൾക്ക് മികച്ച നേട്ടം കൈവരിക്കാനായത്. മുൻ വര്ഷങ്ങളിലെപോലെ തുടർച്ചയായി ദേശീയ ഒളിമ്പ്യാഡിൽ സ്കൂളിന്റെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടരാണ് രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും.

മുൻ വർഷങ്ങളിൽ ദേശീയ യോഗ ഒളിമ്പ്യാഡിൽ രേവതി രാജേഷിലൂടെ സുവർണ നേട്ടം കൈവരിക്കാനായിട്ടുണ്ട്. സ്ക്കൂൾ പ്രിൻസിപ്പാൾ ബി രാജശ്രീ ടീച്ചറും സഹ അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും നിർലോപമായ പിന്തുണയാണ് കുട്ടികൾക്കും പരിശീലകയായ കായിക അധ്യാപിക റെജി ടീച്ചർക്കും നല്കുന്നത്. കുട്ടികളുടെ മികച്ച നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ടിച്ചർ പറഞ്ഞു



