Wednesday, October 14, 2026
HomeFEATUREDതിരുനക്കര പകൽപൂരം തിരിച്ചെത്തുന്നു

തിരുനക്കര പകൽപൂരം തിരിച്ചെത്തുന്നു

Published on

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കോട്ടയം തിരുനക്കര പകൽപൂരം തിരിച്ചെത്തുന്നു. കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മൂലം മാറ്റിവച്ച പൂരമാണ് ആഘോഷമായി നടത്താൻ ഒരുങ്ങുന്നത്. തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവത്തിനു മാർച്ച് 15നു വൈകിട്ട് 7 നു തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനര് കൊടിയേറ്റും. എട്ടാം ഉത്സവമായ 22നു വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. പള്ളിവേട്ട ദിവസമായ 23നാണു പൂരം. 24ന് ആറാട്ട്. ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിലാണ് ഉത്സവം നടക്കുന്നത്.

‘ബാഹുബലി’ സിനിമയിൽ അഭിനയിച്ച കേരളത്തിലെ ഗജവീരൻമാരിൽ പ്രമുഖനായ ചിറയ്ക്കൽ കാളിദാസൻ അടക്കമുള്ള ആനകളാണ് അണിനിരക്കുന്നത്. സർക്കാരിന്റെ നിർദേശങ്ങൾ വന്നശേഷമേ ആനകളുടെ എണ്ണത്തിൽ തീരുമാനമുണ്ടാകൂ. ക്ഷേത്രകലകളും അനുഷ്ഠാന കലകളും മറ്റു കലാപരിപാടികളും ഉണ്ടാകുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ് പറഞ്ഞു.

പൂരദിനമായ 23ന് ചലച്ചിത്ര താരം ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം നടത്തും. തിരുനക്കര പൂരത്തിന്റെ ലോഗോ പ്രകാശനം 25ന് രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.

പിന്നണി ഗായകൻ അനൂപ് ശങ്കർ, ഭീമ ബ്ലൂ ഡയ്മൺസ്, തൃശൂർ കലാസദൻ, കോട്ടയം ശ്രീരാഗം ഓർക്കസ്ട്ര എന്നിവരുടെ ഗാനമേള, കൊല്ലം കെ.ആർ.പ്രസാദിന്റെ ദേവയാനം ബാലെ, മൂന്നു ദിവസം കഥകളി (കർണശപഥം, കുചേലവൃത്തം, കിരാതം), എട്ടു ദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്ചശ്രീബലി, വേലകളി, ചെന്നൈ അശ്വത്ത് നാരായണനും സംഘവും നയിക്കുന്ന ആറാട്ടു കച്ചേരി, വെട്ടിക്കവല ശശികുമാർ, തുറവൂർ നാരായണപ്പണിക്കർ, ഹരിപ്പാട് മുരുകദാസ്, ആറന്മുള ശ്രീകുമാർ, പാറപ്പാടം സജീഷ് എന്നിവരുടെ നാദസ്വര കച്ചേരി, ദേവനടനം ഡാൻസ്, ഭസ്മാസുര മോഹിനി നൃത്തശിൽപം, പഞ്ചവാദ്യം, ആറാട്ട് സദ്യ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....