മെഡിക്കൽ കോളജിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഉണ്ടായ എന്തോ ഒരു സംഭവമാണ് വെഞ്ഞാറമൂട് സ്വദേശി ഡോ.ഷഹനയുടെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ഡോ.തോമസ് മാത്യുവിൻ്റെ റിപ്പോർട്ട്. വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നു ജീവനൊടുക്കിയ വെഞ്ഞാറമൂട് സ്വദേശിനി ഡോ.എ.ജെ.ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.

ഈ മാസം നാലിനു രാത്രിയിലാണ് മെഡിക്കൽ കോളജിനു സമീപത്തെ താമസ സ്ഥലത്താണ് പിജി വിദ്യാർഥിനി ഷഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ.എ.റുവൈസുമായി ഷഹ്ന അടുപ്പത്തിലായിരുന്നുവെന്നും വിവാഹം നടക്കില്ലെന്നു റുവൈസ് അറിയിച്ചതിനെ തുടർന്ന് ഷഹ്ന വളരെ ദുഃഖിതയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീധനമായി വൻതുക നൽകാൻ കഴിയാത്തതിനാൽ വിവാഹം മുടങ്ങിയതിൻ്റെ മനോവിഷമത്താലാണ് ഷഹ്ന ജീവനൊടുക്കിയതെന്നു കലക്ടറുടെയും ജില്ലാ സ്ത്രീധന നിരോധന ഓഫിസർ കൂടിയായ ജില്ലാ വനിതാ-ശിശുവികസന ഓഫിസറുടെയും റിപ്പോർട്ടിൽ പറയുന്നു.


