Monday, October 19, 2026
HomeTOP NEWSKERALAഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം

Published on

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി വിവിധയിടങ്ങളില്‍ ഇവര്‍ പോകുന്നതും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മാതാവ് പൂനവും മകന്‍ ദീപകും ചേര്‍ന്ന് അഞ്ജന്‍ദാസിനെ ഉറക്കഗുളിക കലര്‍ത്തിയ മദ്യം കുടിപ്പിച്ചു. മയങ്ങിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. രക്തം പൂര്‍ണ്ണമായും പോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ശേഷം പതിനാറ് കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം അയല്‍വാസികള്‍ക്ക് മനസിലാവാതിരിക്കാന്‍ ആ ദിവസങ്ങളില്‍ വീടിന് പെയിന്റടിക്കുകയും ചെയ്തു.

2016ല്‍ തന്റെ ആദ്യ ഭര്‍ത്താവ് കല്ലു മരിച്ചതിന് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതിയായ പൂനം അഞ്ജന്‍ ദാസിനെ വിവാഹം കഴിക്കുന്നത്. പൂനത്തിന്റെ ആദ്യ വിവാഹത്തിലെ മകനാണ് രണ്ടാം പ്രതി കൂടിയായ ദീപക്. അഞ്ജന് ബീഹാറില്‍ മറ്റൊരു കുടുംബം കൂടിയുണ്ടായിരുന്നു. അതില്‍ എട്ടുമക്കളും. അഞ്ചന്‍ദാസിന് സമ്പാദ്യങ്ങളൊന്നുമില്ലെന്നും ജോലിക്ക് പോകാറില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this