Thursday, October 8, 2026
HomeCRIMEജോലി സംബന്ധിച്ച തർക്കം; ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി

ജോലി സംബന്ധിച്ച തർക്കം; ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി

Published on

ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഡൽഹിയിലെ അംബേദ്കർ നഗറിലാണ് സംഭവം. അമ്പതു വയസ്സുകാരിയായ സുശീല ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് വേദ് പ്രകാശിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സുശീലയുടെ മരണത്തിൽ മകൻ ആകാശിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ചൊവ്വാഴ്ച രാത്രിയിൽ മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായതായും അച്ഛൻ വേദ് പ്രകാശ് വിളിച്ചതിനെ തുടർന്ന് താൻ വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്കു വന്നപ്പോൾ മരിച്ച നിലയിൽ കിടക്കുന്ന അമ്മയെയാണ് കണ്ടതെന്ന് ആകാശ് പൊലീസിൽ മൊഴി നൽകി.

അച്ഛൻ അമ്മയുടെ മൃതദേഹം ശുചിമുറിയിൽനിന്നു വലിച്ചിഴച്ചു കൊണ്ടുവരുന്നതാണ് താൻ കണ്ടതെന്നും മകൻ പൊലീസിനോടു പറഞ്ഞു. മകനെ ചോദ്യം ചെയ്തതോടെ ദേവ് പ്രകാശ് കുറ്റം സമ്മതിക്കുകയായിരുന്നു. ഷാൾ ഉപയോഗിച്ച് ഭാര്യ സുശീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

അമ്മയുടെ മൃതദേഹവുമായി ബുധനാഴ്ച രാവിലെ അച്ഛനോടൊപ്പം മകനും ആശുപത്രിയിലേക്കു പോയി. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ് സ്ത്രീ മരിച്ചതെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. സ്ത്രീയുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ പരുക്കു പറ്റിയിരുന്നതായും കഴുത്തു ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ജോലിക്കു പോകുന്നതുമായി ബന്ധപ്പെട്ട് അമ്മയും അച്ഛനും സ്ഥിരമായി വഴക്കിട്ടിരുന്നതായും മകൻ പൊലീസിൽ മൊഴി നൽകി. അച്ഛനെതിരെ തന്റെ അമ്മ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. എന്നാൽ സമ്മർദത്തെ തുടർന്നു തന്റെ വിവാഹസമയത്ത് അമ്മ ഈ കേസ് പിൻവലിച്ചതായും ആകാശ് പൊലീസിൽ മൊഴി നൽകി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this