Saturday, October 10, 2026
HomeFEATUREDജീവനക്കാർക്ക് കൊവിഡ് ബാധിച്ചതും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും മൂലം നഷ്ടം,കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വീണ്ടും...

ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും മൂലം നഷ്ടം,കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വീണ്ടും പകുതിയായി കുറച്ചു

Published on

കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വീണ്ടും പകുതിയായി കുറച്ചു. ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും മൂലമുള്ള നഷ്ടവും കണക്കിലെടുത്താണ് സർവീസുകൾ കുറച്ചത്. തിരുവനന്തപുരം സോണിൽ മാത്രം 491 ജീവനക്കാരാണ് കൊവിഡ് ചികിത്സയിലും ക്വാറന്റീനിലുമുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി ചികിത്സയിലുള്ള 314 പേരിൽ 213 പേരും ഡ്രൈവറും കണ്ടക്‌റുമാണ്. 117 പേർ ക്വാറന്റീനിലും.

വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗൺ ഉള്ള ഞായറാഴ്ച കെഎസ്ആർടിസിക്ക് വന്ന വരുമാനം 44 ലക്ഷം രൂപയാണ്. പക്ഷെ ചെലവാവട്ടെ 59 ലക്ഷം രൂപയാണ്. തിങ്കളാഴ്ച 3074 സർവീസിന് കിട്ടിയത് 2 കോടി 45 ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി 61 ലക്ഷവും ഡീസലിന് പോയി.ഇനി തിങ്കൾ മുതൽ വെള്ളിവരെ സർവീസുകൾ 1500 ആയും ശനി, ഞായർ ദിവസങ്ങളിൽ 650 ആയും ചുരുക്കും. യാത്രക്കാർ തീരെയില്ലാത്തവ 11 മണി മുതൽ മൂന്ന് മണിവരെ നിർത്തി വെക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this