Sunday, October 11, 2026
HomeNewsചൊവ്വയിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ; ചൊവ്വയിലെ പാറക്കല്ലുകളും മണ്ണും പെർസിവിറൻസ് റോവർ ചൊവ്വയില്‍നിന്ന് ഭൂമിയിലെത്തിയേക്കും

ചൊവ്വയിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ; ചൊവ്വയിലെ പാറക്കല്ലുകളും മണ്ണും പെർസിവിറൻസ് റോവർ ചൊവ്വയില്‍നിന്ന് ഭൂമിയിലെത്തിയേക്കും

Published on

2021 ഫെബ്രുവരി മുതൽ ചന്ദ്രനിൽ കഠിനാധ്വാനം ചെയ്യുന്ന നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമാണ് പെർസിവിറൻസ് റോവർ. ചൊവ്വയിലെ പാറക്കല്ലുകളും മണ്ണും സാമ്പിളുകളായി ശേഖരിക്കുകയാണ് റോവറിന്റെ ദൗത്യം. എന്നാൽ ഈ സാമ്പിളുകൾ മാത്രമല്ല ചൊവ്വയിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങളും പെർസിവിറൻസ് ശേഖരിക്കുന്നുണ്ട്.

ഇതിനകം 24 സാമ്പിളുകൾ ടൈറ്റാനിയം ട്യൂബുകളിലാക്കി റോവർ സൂക്ഷിച്ചിട്ടുണ്ട്. ഇതിലാണ് ചൊവ്വയിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ ട്യൂബുകളിൽ മണ്ണിനും ശിലകൾക്കുമൊപ്പം ചൊവ്വയിലെ വായുവും അടങ്ങിയിട്ടുണ്ട്. ഇത് ചൊവ്വയിലെ അന്തരീക്ഷം സംബന്ധിച്ച പഠനങ്ങൾക്ക് നേട്ടമാവും.

പെർസിവിറൻസ് റോവറിൻ്റെ പ്രധാന ദൗത്യം പാറയും മണ്ണും അടങ്ങുന്ന സാമ്പിളുകൾ ശേഖരിക്കുക എന്നതാണ്. ചൊവ്വയിലെ പ്രാചീന സൂക്ഷ്മ‌ ജീവ സാന്നിധ്യം കണ്ടെത്തുകയാണ് ലക്ഷ്യം. ഈ സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കുന്നത് ടൈറ്റാനിയം ട്യൂബുകളിലാണ്. സാമ്പിളുകൾക്കിടയിലുള്ള സ്ഥലത്ത് ചൊവ്വയിലെ അന്തരീക്ഷ വായുവും കുടുങ്ങിക്കിടക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ചൊവ്വയിലെ നിലവിലെ കാലാവസ്ഥ എന്താണെന്നും അന്തരീക്ഷം എങ്ങനെയാണെന്നും മാത്രമല്ല, ചൊവ്വയിലെ അന്തരീക്ഷത്തിൽ ഇക്കാലമത്രയും എന്തെല്ലാം മാറ്റങ്ങളുണ്ടായെന്നും ആ മാറ്റങ്ങൾ ഭൂമിയിൽനിന്ന് എത്രത്തോളം വ്യത്യാസമുണ്ടെന്നും പഠിക്കാൻ പെർസിവിറൻസ് റോവർ ശേഖരിച്ച സാമ്പിളുകൾക്കിടിയിലെ വായുവിനെ കുറിച്ച് പഠിക്കുന്നതിലൂടെ സാധിക്കുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ പ്ലാനറ്ററി സൈൻന്റിസ്റ്റായ ബ്രാൻഡി കാരിയർ പറഞ്ഞു. ജലസാന്നിധ്യം, ഏതെല്ലാം വാതകങ്ങളുടെ സാന്നിധ്യം എന്നിവ ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിൽപെടും.

ചാന്ദ്രദൗത്യമായ അപ്പോളോ 17-ൽ ഒരു സ്റ്റീൽ കണ്ടെയ്‌നറിൽ ശേഖരിച്ച ചന്ദ്രനിലെ വായു 50 വർഷങ്ങൾക്ക് ശേഷം 2021-ൽ ഒരു കൂട്ടം ഗവേഷകർ പഠനവിധേയമാക്കിയിരുന്നു. ചന്ദ്രന് വളരെ നേർത്ത അന്തരീക്ഷമുണ്ടെന്നും വാതകങ്ങൾ ചന്ദ്രോപരിതലത്തിലെ കാലാന്തരത്തിൽ ശിലകളിൽ ശേഖരിക്കപ്പെടുന്നുണ്ടെന്നും ഇതുവഴി ഗവേഷകർ കണ്ടെത്തി. ഈ സാധ്യതയാണ് പെർസിവിറൻസ് റോവർ ദൗത്യത്തിലും ശാസ്ത്രജ്ഞർ കാണുന്നത്. അതി സങ്കീർണമായ പ്രക്രിയകളിലൂടെ കണ്ടെയ്‌നറിൽ സൂക്ഷിക്കുന്ന വാതകത്തെ വേർതിരിച്ചെടുക്കുകയും പരിശോധനകളിലൂടെ തിരിച്ചറിയാനും ഗവേഷകർ ലക്ഷ്യമിടുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this