Wednesday, October 7, 2026
HomeLIFESTYLEHEALTHചൂലെടുത്ത് മോദി; ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി

ചൂലെടുത്ത് മോദി; ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി

Published on

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടക്കുന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിറ്റ്നസ് ഇൻഫ്ലുവൻസർ അങ്കിത് ബയൻപൂരിയക്കൊപ്പമാണ് മോദി ശുചീകരണത്തിന് ഇറങ്ങിയത്. ചൂലെടുത്ത് ചപ്പുചവറുകൾ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി അങ്കിതിനോട് അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു.

രാജ്യം ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അങ്കിത് ബയൻപുരിയയ്ക്കൊപ്പം ശുചിത്വമിഷന്റെ ഭാഗമാകുകയാണെന്നും വൃത്തിയ്ക്കൊപ്പം ഫിറ്റ്നസും ആരോഗ്യവും ചർച്ചാവിഷയമായെന്നും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യമെന്നും മോദി എക്സിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ശുചീകരണം നടത്തുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. പഞ്ചായത്തുകൾ, നഗരസഭകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്.

അഹമ്മദാബാദിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു “സ്വച്ഛത കി സേവ’ പരിപാടിയുടെ ഭാഗമായാണ് അമിത് ഷായും മറ്റു മന്ത്രിമാരും തെരുവ് വൃത്തിയാക്കാനിറങ്ങിയത്. സീതപുരിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുചീകണപ്രവർത്തിയിൽ പങ്കെടുത്തു.

2014 ഒക്ടോബർ 2നാണ് സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചത്. സമ്പൂർണ്ണ വെളിയിട വിസർജ്ജന നിർമ്മാർജ്ജനമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. അതിലൂടെ ജനങ്ങളുടെ ശുചിത്വം ഉറപ്പാക്കുകയെന്നതായിരുന്നു പ്രഥമ സ്വച്ഛ് ഭാരത് മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

2021 ഒക്ടോബർ ഒന്നിനാണ് സ്വച്ഛ് ഭാരത് മിഷൻ അർബൺ 2.0 എന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ നഗരങ്ങളും മാലിന്യമുക്തമാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...