Friday, October 9, 2026
HomeCRIMEചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, ഹൃദയം പൊട്ടിയാണ് അവർ മരിച്ചത് - കെ.കെ. രമ

ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, ഹൃദയം പൊട്ടിയാണ് അവർ മരിച്ചത് – കെ.കെ. രമ

Published on

കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും ഹൃദയം പൊട്ടിയാണ് അവർ മരിച്ചതെന്നും കെ.കെ. രമ എംഎൽഎ. ശിക്ഷ ഇളവു ചെയ്യുന്നതിനായി അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു കോടതിയിൽ വാദിച്ച പ്രതികൾ ചന്ദ്രശേഖരനു കുടുംബമുണ്ടെന്ന് ഓർത്തില്ലെന്നും രമ പ്രതികരിച്ചു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ സമർപ്പിച്ച ഹർജിയിൽ പ്രതികളുടെ ഹൈക്കോടതിയിലെ വാദങ്ങളോടു പ്രതികരിക്കുകയായിരുന്നു രമ.

“മൃഗീയവും ക്രൂരവുമായ കൊലപാതകമാണ് ഇത്. വളരെ അപൂർവമായ കൊലപാതകമാണ്. അതു കോടതിക്കു ബോധ്യമായിട്ടുണ്ട്. അതിനനുസരിച്ചു ശിക്ഷ കൊടുക്കുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. വിവാഹം കഴിച്ചു ഭാര്യയും മക്കളുമുണ്ടെന്നു ചില പ്രതികൾ കോടതിയെ അറിയിച്ചു. കുടുംബത്തോടൊപ്പം താമസിക്കണമെന്നും പാലിയേറ്റീവ് പ്രവർത്തനം നടത്തണമെന്നും പറഞ്ഞവരുമുണ്ട്. പ്രതികളുടെ കൂട്ടത്തിൽ അമ്മ ഒറ്റയ്ക്കാണെന്നു പറഞ്ഞവരുണ്ട്. അങ്ങനെ വിവിധ കാരണങ്ങളാണു പ്രതികൾ പറഞ്ഞത്. സ്വാഭാവികമായിട്ടും അവർക്ക് അവരുടെ വാദം ഉന്നയിക്കാം. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു. ഹൃദയം പൊട്ടിയാണ് അമ്മ മരിച്ചത്. അവിടെയിരിക്കുമ്പോൾ എന്റെ മനസ്സ് അമ്മയുടെ അടുത്തായിരുന്നു”- കെ.കെ. രമ പറഞ്ഞു.

വധശിക്ഷ വിധിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനു വീട്ടിൽ പ്രായമായ അമ്മ മാത്രമേയുള്ളൂ എന്നായിരുന്നു കിർമാണി മനോജിന്റെ വാദം. “പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിലൊന്നും നമുക്ക് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, അങ്ങനെ പറയുന്നവർ മറ്റുള്ളവർക്കും അമ്മയും കുടുംബവുമുണ്ടെന്ന് ഓർത്തില്ല. അനുഭാവപൂർണമായ വിധിയാണ് പ്രതീക്ഷിക്കുന്നത്”- കെ.ക. രമ കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this