Monday, October 12, 2026
HomeTOP NEWSINDIAഗ്യാൻവാപി മസ്‌ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അലഹാബാദ് ഹൈക്കോടതി തള്ളി

ഗ്യാൻവാപി മസ്‌ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അലഹാബാദ് ഹൈക്കോടതി തള്ളി

Published on

ഗ്യാൻവാപി മസ്‌ജിദ് സമുച്ചയത്തിലെ തെക്കുഭാഗത്തുള്ള അറകളിലൊന്നിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന മസ്‌ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹാബാദ് ഹൈക്കോടതി തള്ളി. മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജികളിൽ ഭേദഗതി വരുത്താൻ ഫെബ്രുവരി 6 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസ് വീണ്ടും ഈ മാസം ആറിനു പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

മജിസ്ട്രേറ്റിനെ റിസീവറായി നിയമിച്ചുകൊണ്ടുള്ള ജനുവരി 17ലെ ജില്ലാ കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കാനുള്ള ഹർജിയാണ് മസ്‌ജിദ് കമ്മിറ്റി ആദ്യം നൽകേണ്ടതെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. മജിസ്ട്രേറ്റ് റിസീവറായി ചുമതലയേറ്റത് ജനുവരി 23നാണ്. ജനുവരി 31നാണ് ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താൻ ഇടക്കാല ഉത്തരവിലൂടെ കോടതി അനുമതി നൽകിയത്. ഇതിന് അടിസ്‌ഥാനമായത് ജനുവരി 17ലെ ഉത്തരവാണെന്നും അതാണ് ആദ്യം പരിശോധിക്കപ്പെടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജില്ലാ കോടതി ഉത്തരവിനു പിന്നാലെ ഹൈന്ദവ വിഭാഗത്തിനു പൂജയ്ക്കുള്ള ഒരുക്കങ്ങൾ തിടുക്കത്തിൽ നടത്തിയതിനാലാണ് ജനുവരി 31ലെ ഉത്തരവിനെതിരെ ഹർജി നൽകിയതെന്ന് മസ്‌ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ അടിസ്ഥാന ഉത്തരവിനെ ഹർജിക്കാർ ചോദ്യം ചെയ്‌തില്ലെന്ന് ഹൈന്ദവ വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്‌ ശങ്കർ ജെയിൻ വാദിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മസ്‌ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.

പള്ളിയുടെ ബേസ്മെൻ്റിലുള്ള നിലവറകളുടെ മുൻപിൽ പൂജയ്ക്ക് ഏഴു ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു ജില്ലാ കോടതി ഉത്തരവ്. കാശി വിശ്വനാഥ ട്രസ്റ്റ് ശുപാർശ ചെയ്യുന്ന പൂജാരിക്കു പൂജാകർമങ്ങൾ നിർവഹിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെ വ്യാഴാഴ്‌ച രാവിലെ ഹൈന്ദവ വിഭാഗം ആരാധന നടത്തി. 31 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദുവിഭാഗത്തിന് ഇവിടെ പ്രാർഥനയ്ക്ക് അനുമതി ലഭിക്കുന്നത്. 1993 വരെ ഇവിടെ പൂജകൾ നടന്നിരുന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this