
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് ബൈക്കിൽ. കേരളത്തിൽ ഇത്തരമൊരു സാഹചര്യം ആദ്യമായാണ്.രാവിലെ മുതൽ ശ്വാസ തടസം നേരിട്ട കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തി. എഫ്എൽടിസിയിൽ ആവശ്യത്തിനുള്ള ഓക്‌സിജൻ സൗകര്യം ഇല്ലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ബൈക്കിൽ മെഡിക്കൽ കോളെജിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് റിപ്പോട്ട്.വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. എന്നാൽ എഫ്എൽടിസിയിൽ ആവശ്യത്തിനുള്ള സൗകര്യം ഇല്ലെന്ന് ദൃക്‌സാക്ഷി പറഞ്ഞു
ഫസ്റ്റ് ലൈൻ പീപ്പീൾ സെന്ററിൽ ഉണ്ടായിരുന്ന കൊവിഡ്-19 രോഗി വിഷ്ണുവിന്റെ പ്രതികരണം
“ഇവിടെ സൗകര്യങ്ങളൊന്നുമില്ല. ആംബുലൻസോ, ഓക്‌സിജനോ ഡോക്ടറോ ഇല്ല. എന്തേലും പറ്റി കഴിഞ്ഞാൽ ആര് ഉത്തരം പറയും. ഇവിടെ കൊച്ചുങ്ങൾ മുതൽ പ്രായമായവർ ഉണ്ട്. അധികൃതരെ വിളിച്ചിരുന്നു. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാനാണ് പറഞ്ഞത്. ഞങ്ങൾ ടൗൺഹാളിൽ ആയിരുന്നു. അവിടെ നിന്നും നേരിയ കുറവ് ഉണ്ടാവുന്നവരെയാണ് ഇവിടെ എത്തിക്കുന്നത്. ഫസ്റ്റ് ലൈൻ പീപ്പീൾ സെന്ററിൽ ഉണ്ടായിരുന്ന കൊവിഡ്-19 രോഗി വിഷ്ണു


