Sunday, October 11, 2026
HomeNewsഗാലക്‌സികളുടെ കൂട്ടിയിടിയുടെ ചിത്രം പകർത്തി ഹബ്ബിൾ; ഈ ഗാലക്‌സികളിൽ ദശലക്ഷക്കണക്കിന് സൂര്യന്മാർ

ഗാലക്‌സികളുടെ കൂട്ടിയിടിയുടെ ചിത്രം പകർത്തി ഹബ്ബിൾ; ഈ ഗാലക്‌സികളിൽ ദശലക്ഷക്കണക്കിന് സൂര്യന്മാർ

Published on

ദശലക്ഷക്കണക്കിന് സൂര്യന്മാരുള്ള രണ്ട് ഗാലക്‌സികളുടെ കൂട്ടിയിടിയുടെ ചിത്രം പകർത്തി ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി. എൻജിസി 6040, എൽഇഡിഎ 59642 എന്നീ രണ്ട് ഗാലക്‌സികൾ അടങ്ങുന്ന പ്രത്യേക ഗാലക്‌സിയായ ആർപ് 122 (Arp 1220) ചിത്രമാണ് ദൂരദര്‍ശിനി പകര്‍ത്തിയത്.

ഭൂമിയിൽ നിന്ന് ഏകദേശം 57 കോടി പ്രകാശ വർഷം അകലെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വൻ കൂട്ടിയിടിയുടെ മധ്യത്തിലാണ് ഈ രണ്ട് ഗാലക്സികൾ. ഹബ്ബിളിൻ്റെ ഏറ്റവും പുതിയ ചിത്രത്തിൽ എൻജിസി 6041എച്ച് ഗാലക്സ‌ിയും പതിഞ്ഞിട്ടുണ്ട്. ആർപ് 122 ഉൾപ്പെടുന്ന ഗാലക്‌സി ക്ലസ്റ്ററിലെ ഒരു പ്രധാന അംഗമായ എൻജിസി 6041 എച്ച് ചിത്രത്തിൽ താഴെ ഇടത് കോണിലാണുള്ളത്. എന്നാൽ ഇത് മെഗാകൂട്ടിയിടിയുടെ ഭാഗമല്ല.

വളരെ സാവധാനം നടക്കുന്ന ഒരു പ്രക്രിയയാണ് ഗാലക്‌സിയിലെ കൂട്ടിയിടികളും ലയനങ്ങളുമെല്ലാം. ഉദാഹരണത്തിന്, സൗരയൂഥം ഉൾപ്പടുന്ന ഗാലക്സിയായ ക്ഷീരപഥം അതിൻ്റെ ഏറ്റവും അടുത്തുള്ള ഗാലക്‌സിയായ ആൻഡ്രോമിഡ ഗാലക്സി (M31) യുമായി കൂട്ടിയിടിക്കാനുള്ള പാതയിലാണ്. ഏകദേശം 400 കോടി വർഷങ്ങൾക്ക് ശേഷം മാത്രമേ ഈ ഗാലക്‌സികൾ തമ്മിലുള്ള കൂട്ടിയിടി സംഭവിക്കൂ.

നക്ഷത്രങ്ങൾ, അവയുടെ സൗരയൂഥങ്ങൾ പൊടിപടലങ്ങൾ, വാതകം, തമോദ്രവ്യം എന്നിവയുടെ വലിയൊരു കുടുംബം പോലെയാണ് ഗാലക്സികൾ. ചിലപ്പോൾ, ഈ ഗാലക്‌സികൾ കൂട്ടിമുട്ടുന്നു. അതിൻ്റെ ഫലമായുണ്ടാകുന്ന ശക്തമായ ഗുരുത്വാകർഷണ ബലത്തിൽ ആ ഗാലക്‌സികൾക്ക് പൂർണമായ രൂപമാറ്റങ്ങൾ സംഭവിക്കുന്നു. കൂട്ടിയിടിയുടെ ഫലമായി പുതിയൊരു ഗാലക്സി തന്നെ രൂപപ്പെട്ടേക്കാം. എആർപി 122 കൂടിയിടിയ്ക്ക് ശേഷം എങ്ങനെയുണ്ടാകുമെന്ന് അറിയാനുള്ള ആകാംഷ ശാസ്ത്രലോകത്തിന് ഉണ്ടെങ്കിലും അതിന് ഇനിയും ഏറെ വർഷങ്ങൾ മനുഷ്യന് കാത്തിരിക്കേണ്ടി വരും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this