Friday, October 9, 2026
HomeTOP NEWSINDIAഗതാഗത-യാത്രാ മാർഗങ്ങളിൽ കൂടുതൽ ഭിന്നശേഷിസൗഹൃദ സംവിധാനങ്ങൾ: പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം

ഗതാഗത-യാത്രാ മാർഗങ്ങളിൽ കൂടുതൽ ഭിന്നശേഷിസൗഹൃദ സംവിധാനങ്ങൾ: പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം

Published on

ഗതാഗത-യാത്രാ മാർഗങ്ങളിൽ കൂടുതൽ ഭിന്നശേഷിസൗഹൃദ സംവിധാനമൊരുക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം. ബസുകളിലും മെട്രോ ട്രെയിനുകളിലും വീൽചെയറിന് പ്രത്യേക ഇടം നിർബന്ധമായും ഒരുക്കണമെന്ന് കരടുനിർദേശങ്ങളിൽ പറയുന്നു.

മാർഗനിർദേശങ്ങളിൽ പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങൾ സർക്കാർ തേടിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമുതൽ യാത്ര അവസാനിക്കുന്നതുവരെയുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഉൾപ്പെടുത്തിയത്. വ്യവസ്ഥകളിൽ ഭൂരിഭാഗവും നിർബന്ധമായും നടപ്പാക്കേണ്ട വിഭാഗത്തിലുള്ളവയാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച 2016-ലെ നിയമം അനുസരിച്ചാണ് വ്യവസ്ഥകൾ തയ്യാറാക്കിയത്.

മെട്രോ – ട്രെയിൻ

മെട്രോ ട്രെയിനിൻ്റെയും സാധാരണ ട്രെയിനുകളുടെയും പ്ലാറ്റ്ഫോമുകളിൽ റബർ ഗ്യാപ് ഫിൽട്ടറുകളും ബോർഡിങ് റാംപുകളും ഘടിപ്പിക്കണം. വീൽചെയറുകൾക്ക് കടക്കാൻ പാകത്തിന് കോച്ച് ഡോറുകൾ വികസിപ്പിക്കണം.

വിമാനം

വിമാനത്താവളങ്ങളിൽ പാർക്കിങ് മുതൽ ചെക്കിൻവരെ ചവിട്ടുപടികളില്ലാത്ത സഞ്ചാരമാർഗമൊരുക്കണം. റോളൗട്ട് റാംപുകളില്ലാത്ത എയ്റോബ്രിഡ്ജുകൾ സ്ഥാപിക്കണം. വിമാനങ്ങളിൽ വീൽചെയർ സൗഹൃദ ഇരിപ്പിടം വേണം. വീൽചെയർ ഉൾപ്പെടെയുള്ള സഹായകസംവിധാനങ്ങൾ സൂക്ഷിക്കാൻ വിമാനങ്ങളിൽ സ്റ്റോറേജ് സൗകര്യമുണ്ടായിരിക്കണം. വീഡിയോ സ്ക്രീൻ ഉൾപ്പെടെയുള്ള വിനോദോപകരണങ്ങളിൽ അടിക്കുറിപ്പുകൾ നൽകുന്നതിനുള്ള സാങ്കേതികസംവിധാനവും വേണം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this