Friday, October 16, 2026
HomeNewsകേന്ദ്രസർക്കാരിനെ അനുകൂലിച്ചു കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; "ഭാരത്” എന്ന വാക്ക് ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്

കേന്ദ്രസർക്കാരിനെ അനുകൂലിച്ചു കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; “ഭാരത്” എന്ന വാക്ക് ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്

Published on

“ഭാരത്” എന്ന വാക്ക് ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രാജ്യത്തിന്റെ പേര് പുനർനാമകരണം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ അനുകൂലിച്ചു കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനുപകരം “പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതി കത്ത് അയച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.

“ഭാരത്’ എന്ന വാക്കിന്റെ അർത്ഥം ഭരണഘടനയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ജയശങ്കർ അഭിമുഖത്തിനിടെ പറഞ്ഞു. “അത് ഭരണഘടനയിൽ ഉണ്ട്. ദയവായി, ഇത് വായിക്കാൻ ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു,’ ജയശങ്കർ വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണത്തെക്കുറിച്ചും ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ത്യയെ “ഭാരത്’ എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നും മന്ത്രിയോട് ചോദിച്ചു. “നിങ്ങൾ ഭാരതം എന്ന് പറയുമ്പോൾ, ഒരു അർത്ഥവും ധാരണയും ഉണ്ടാകുന്നു. അത് തന്നെയാണ് നമ്മുടെ ഭരണഘടനയിലും പ്രതിഫലിക്കുന്നത്’ ജയശങ്കർ എഎൻഐയോട് പറഞ്ഞു.

ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നാടകം കളിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം. അതേസമയം, സർക്കാരിന്റെ നിലപാടിനെ ബിജെപി നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാഷ്ട്രപതിയിൽ നിന്ന് തനിക്ക് ലഭിച്ച ക്ഷണത്തിന്റെ ഫോട്ടോ ദേശീയഗാനത്തിലെ ഏതാനും വരികൾക്കൊപ്പം ‘എക്സിൽ പങ്കുവെച്ചിരുന്നു. “ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. ഇത് മനസ്സിന് വലിയ സംതൃപ്തി നൽകുന്നു. “ഭാരതം’ നമ്മുടെ ആമുഖമാണ്. അതിൽ നമ്മൾ അഭിമാനിക്കുന്നു. “ഭാരത’ത്തിനാണ് രാഷ്ട്രപതി മുൻഗണന നൽകിയത്. കൊളോണിയൽ ചിന്താഗതിയിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും വലിയ പ്രസ്താവനയാണിത്,” മന്ത്രി എഎൻഐയോട് പറഞ്ഞു.

ലോകരാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ പ്രാധാന്യം?

മുമ്പ് അധ്യക്ഷത വഹിച്ച രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വികസ്വര രാജ്യങ്ങളെ ഒന്നിപ്പിക്കാനാണ് നമ്മൾ ശ്രമിക്കുന്നതെന്ന്, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഇന്ത്യയെ വിശ്വസനീയമായ ശബ്ദമായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.’മുമ്പ് ജി 20 ഉച്ചകോടികൾക്ക് അധ്യക്ഷത വഹിച്ച രാജ്യങ്ങളിൽ വികസ്വര രാജ്യങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചിട്ടില്ല, ദയവായി ഇതിൽ പങ്കെടുക്കു, നിങ്ങളുടെ ആശങ്കകൾ എന്താണെന്ന് ഞങ്ങളോട് പറയൂ, ഞങ്ങൾ ആ ആശങ്കകൾ പരിഹരിക്കാം, അത് ജി 20 യുടെ മുമ്പാകെ വെയ്ക്കാം,’ ജയശങ്കർ പറഞ്ഞു.

“ജി 20 ന് പുറത്ത്, വളരെ മികച്ച ഇടനിലക്കാരൻ എന്ന ഖ്യാതി ഇന്ത്യക്കുണ്ട്. മറ്റ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒരു പാലമായിരുന്നു’ ജയശങ്കർ കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് ഒരുപാട് നല്ല മൂല്യങ്ങളുണ്ടെന്ന് ജയശങ്കർ പറഞ്ഞു. ജി 20 യിൽ പങ്കെടുക്കാൻ വരുന്ന എല്ലാവരും തങ്ങൾ വഹിക്കുന്ന ഉത്തരവാദിത്തം മനസ്സിലാക്കുമെന്നും ലോകത്തിലെ മറ്റ് 180 രാജ്യങ്ങൾ തങ്ങളിലേക്കാണ് നോക്കുന്നതെന്ന് മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.
പുടിനും ഷി ജിൻപിങ്ങും ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നതോ?

പല പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മറ്റ് എന്തെക്കൊയോ കാരണത്താൽ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്, ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പങ്കെടുക്കാത്തതിനെ കുറിച്ച് ചോദിക്കവെ മന്ത്രി പറഞ്ഞു. ആരു തന്നെ പങ്കെടുത്താലും അത് ആ രാജ്യത്തിന്റെ നയവും നിലപാടുകളുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി 20 ഉച്ചകോടിക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിൽ സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷത്തെക്കുറിച്ചും ജയശങ്കർ അഭിമുഖത്തിൽ സംസാരിച്ചു.

“മുട്ടിയൻസ് ഡൽഹിയിലോ വിഗ്യാൻ ഭവനോ ആണ് ഏറ്റവും നല്ലത് എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് അവരുടെ മാത്രം കാര്യമാണ്. അതാണ് അവരുടെ ലോകം’ അദ്ദേഹം പറഞ്ഞു. ഇത് വ്യത്യസ്തരായ സർക്കാരാണ്. ഇത് മറ്റൊരു കാലഘട്ടമാണ്. ഇത് വ്യത്യസ്തമായ ചിന്താഗതിയാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. “ജി 20 ഒരു ദേശീയ ഉദ്യമമായി കണക്കാക്കേണ്ട ഒന്നാണെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങൾക്ക് പങ്കാളിത്ത ബോധം ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രിക്ക് തോന്നി. ജയശങ്കർ പറഞ്ഞു, “ഞങ്ങൾ 1983 ൽ തന്നെ നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെ, അവിടെ തന്നെ നിൽക്കാൻ സ്വാഗതം ചെയ്യുന്നു. രാജ്യം മുന്നോട്ട് പോയതിൽ, ഞങ്ങൾ 2023 ലാണ്. ജയശങ്കർ പറഞ്ഞു.

ബൈഡന്റെ സന്ദർശനം

ഈ വർഷം ജൂണിൽ പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിച്ചപ്പോൾ ഇന്ത്യയും യുഎസും ധാരണയിലെത്തിയ കാര്യങ്ങളിൽ നേതാക്കൾക്ക് വീണ്ടും വിലയിരുത്താൻ യുഎസ് പ്രസിഡന്റിന്റെ സന്ദർശനം അവസരമൊരുക്കുമെന്ന് ജയശങ്കർ പറഞ്ഞു. “പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം വളരെ ശക്തമായ ഒരു ഇടപെടലായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തി അംഗീകരിച്ച പലതും ഈ വർഷം ജൂണിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന തിരക്കിലാണ്. അതിനാൽ, അമേരിക്കൻ പ്രസിഡൻഡിന്റെ സന്ദർശനം ഇരുനേതാക്കൾക്ക് വീണ്ടും ഈ തീരുമാനങ്ങൾ വിലയിരുത്താൻ അവസരം നൽകുമെന്ന് ഞാൻ കരുതുന്നു, ”ജയ്ശങ്കർ പറഞ്ഞു.

ജി 20 ഉച്ചകോടിക്കായി ഡൽഹിയിൽ വൻ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വരാനിരിക്കുന്ന വാരാന്ത്യത്തിൽ പ്രമുഖ നേതാക്കൾ ദേശീയ തലസ്ഥാനത്തേക്ക് എത്തും. എല്ലാം തയാറാകുകയാണ്. ചർച്ച നടത്തേണ്ടവർ ചർച്ചകൾ നടത്തുന്നു, ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ആളുകൾ അതിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ ഞങ്ങൾ എല്ലാത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയമാണ്, ‘ജയശങ്കർ പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...