Sunday, October 4, 2026
HomeTOP NEWSINDIAകേന്ദ്രസർക്കാരിനു വൻ തിരിച്ചടി; പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി; വിജ്ഞാപനം...

കേന്ദ്രസർക്കാരിനു വൻ തിരിച്ചടി; പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി; വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം സ്‌റ്റേ

Published on

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഇൻ്റർനെറ്റ് ഉള്ളടക്കത്തിന്റെയും വാർത്തകളുടെയും വസ്‌തുതാപരിശോധനയ്ക്കു പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്‌ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്‌തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക്ക് യൂണിറ്റ് സ്‌ഥാപിച്ചതിനെതിരെയാണു നടപടി. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നു കോടതി ചൂണ്ടിക്കാട്ടി.

വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം ഇതു സ്‌റ്റേ ചെയ്‌തത് കേന്ദ്രസർക്കാരിനു വൻതിരിച്ചടിയായി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണു നടപടി. ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെയാണ് സ്‌റ്റേ. ഏപ്രിൽ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാൽ ഇൻ്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ‌് ഗിൽഡ് ഓഫ് ഇന്ത്യ, സ്‌റ്റാൻഡപ് കൊമേഡിയൻ കുനാൽ കാമ എന്നിവർ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഹർജികൾ പരിഗണിക്കുന്നതു കണക്കിലെടുത്തു കഴിഞ്ഞദിവസമാണു വാർത്തകളുടെ പരിശോധനയ്ക്കു പിഐബിക്കു ചുമതല നൽകി കേന്ദ്രം വിജ്‌ഞാപനമിറക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനാണെന്ന് ആക്ഷേപമുയർന്നിരുന്നു.

അശ്ലീലം, ആൾമാറാട്ടം അടക്കം 8 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും 2021 ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിൻ്റെ ഭേദഗതിയിലൂടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം രംഗത്തുവന്നിരുന്നു.

Latest articles

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

More like this