Tuesday, October 20, 2026
HomeFEATUREDകെ-ഫോൺ പദ്ധതി അതിദ്രുതം ...

കെ-ഫോൺ പദ്ധതി അതിദ്രുതം പുരോ​ഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

Published on

ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-

ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. 2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.
✳ നിലവിൽ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു.
✳ 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിച്ചു.
✳ 375 പോപ്പുകളിൽ (POP – Points of Presence) 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്.
✳ NOC(Network Operating Centre) -ൻ്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു.
✳ എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021, ഡിസംബർ 31-നുള്ളിൽ പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 വരെ ഓഫീസുകൾ വരെ സജ്ജമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണിൽ പൂർത്തിയാകും.
✳ 140 നിയമസഭാ മണ്ഡലങ്ങളിൽ 2022 മെയ് മാസത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്ക് വീതം സൗജന്യ കണക്ഷൻ നൽകും.
✳ പദ്ധതി പൂർത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാൻ്റ് കണക്ഷൻ ലഭ്യമാകും.
ഇടതുപക്ഷ സർക്കാർ പറയുന്നത് പ്രാവർത്തികമാക്കും എന്നത് കേരളത്തിൻ്റെ കഴിഞ്ഞ ആറു വർഷത്തെ അനുഭവമാണ്. ആ അനുഭവം തെറ്റല്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേരളത്തിൻ്റെ അഭിമാനമായ കെ-ഫോൺ പദ്ധതി വിജയകരമായി പൂർത്തീകരിക്കും.

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...