കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ്

0
180
Google search engine

കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. ഷാജിക്ക് പറയാനുള്ളത് കേൾക്കുക മാത്രമാണ് ചെയ്തതെന്ന് വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഷാജിയുടെ മൊഴി വിശദമായി പരിശോധിക്കുമെന്നും ലീഗിന്റെ സംസ്ഥാന നേതാക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തുമെന്നും വിജിലൻസ് പറഞ്ഞു.വിജിലൻസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയെന്ന് കെ.എം ഷാജി വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേസ് നീട്ടി കൊണ്ടുപോകാനാണ് വിജിലൻസിന്റെ ശ്രമം. അറസ്റ്റ് ചെയ്താലും ഭയമില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.2014ൽ യുഡിഎഫ് സർക്കാകരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ വേണ്ടി 25 ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് കെഎം ഷാജിയെ ചോദ്യം ചെയ്യുന്നത്. കേസിൽ 25 ഓളം പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ലീഗ് നേതൃത്വത്തിന് പരാതി നൽകിയ നൗഷാദ്, ലീഗിന്റെ ജില്ലാ പ്രാദേശിക നേതാക്കൾ, സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെ മൊഴി എന്നിവയിൽ കെഎം ഷാജി കോഴ വാങ്ങിയത് സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ട്.ഇതിന് പുറമെ, സ്‌കൂളിൽ നിന്ന് ശേഖരിച്ച വരവ് ചെലവ് കണക്കുകകളും കോഴ വാങ്ങിയെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here