കൂവപ്പള്ളി ടെക്നിക്കല് സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോണ്സ്ട്രേറ്ററായ ചാത്തന്തറ ഓമണ്ണില് ഷഫി യൂസഫ് (33)നെയാണ് എരുമേലി മുണ്ടക്കയം റൂട്ടിൽ ചരളയ്ക്ക് സമീപം കാറിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്

രാവിലെ സ്കൂളിലേയ്ക്ക് പോയ അധ്യാപകനെ നിര്ത്തിയിട്ട കാറില് അവശ നിലയില് കണ്ടെത്തിയതോടെ നാട്ടുകാര് പോലീസില് വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാഹനത്തിന്റെ ഗ്ലാസ് തകര്ത്ത് ഇദ്ദേഹത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി ഗവണ്മെന്റ് ആശുപത്രിയില് തുടർ നടപടികൾക്കായി എത്തിച്ചു

മരണത്തിൽ മറ്റ് അസ്വാഭികത ഒന്നും ഇല്ല ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. നടപടികൾ പൂർത്തിയായതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും എരുമേലി പോലീസ് സബ് ഇൻസ്പെക്ടർ മേഘദൂത് ന്യുസിനോട് പറഞ്ഞു



