Sunday, October 11, 2026
HomeTOP NEWSKERALAകളള് ചെത്താൻ ഇനി തെങ്ങിൽ കയറേണ്ട, മുകളിൽ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും;...

കളള് ചെത്താൻ ഇനി തെങ്ങിൽ കയറേണ്ട, മുകളിൽ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും; കള്ള് ചെത്താനും ഇനി മെഷീൻ

Published on

കളള് ചെത്താൻ ഇനി തെങ്ങിൽ കയറേണ്ട, സാപ്പർ ചെത്ത് മെഷീൻ എന്ന മിനി റോബോട്ടിൻ്റെ സഹായത്തോടെ മുകളിൽ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ നവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ മിനി റോബോട്ടിനെ നിർമിച്ചത്. 25,000 രൂപവില വരുന്ന മെഷീന്റെ പ്രവർത്തനം തൃപ്‌തികരമാണെന്നാണ് വിലയിരുത്തൽ.

കുട്ടനെല്ലൂരിലെ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ നീര ഉത്പാദന യൂണിറ്റ് സ്വന്തം തോട്ടത്തിൽ രണ്ടുമാസം മുമ്പാണ് നാല് സാപ്പർ മെഷീനുകൾ സ്ഥാപിച്ചത്. നീര ചെത്തി താഴെയെത്തിക്കുന്ന ഈ മെഷീനുകളുടെ പ്രവർത്തനം ഇഷ്ടപ്പെട്ടതോടെ 100 മെഷീനുകൾക്ക് കൂടി ഓർഡർ കൊടുത്തതായി കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ചെയർമാനും റിട്ട. അധ്യാപകനുമായ ഇ.വി. വിനയൻ പറഞ്ഞു.

മറ്റുപല രാജ്യങ്ങളിൽ നിന്നും സാപ്പർ ചെത്ത് മെഷീന് വേണ്ടി ആവശ്യക്കാരെത്തുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ 28 രാജ്യങ്ങളിൽ കമ്പനി പേറ്റന്റ് എടുത്തിട്ടുണ്ട്. മെഷീൻ കുലയിൽ ഘടിപ്പിക്കാൻ മാത്രം തെങ്ങിൽ കയറിയാൽ മതി. സ്‌മാർട്ട് ഫോൺ വഴി പ്രോഗ്രാം നടത്തിയാണ്ബാക്കി പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ ഒരു കുല ചെത്തി തീരുന്നതുവരെ പിന്നെ തൊഴിലാളിക്ക് തെങ്ങിൽ കയറേണ്ടിവരില്ല.

ബാറ്ററി ചാർജിൽ പ്രവർത്തിക്കുന്ന സാപ്പർ മെഷീനായി കുറഞ്ഞ അളവിലേ വൈദ്യുതി ചിലവാകുള്ളൂ. സോളാറിലും പ്രവർത്തിപ്പിക്കാം. 10 മെഷീൻ പ്രവർത്തിപ്പിക്കാൻ ഒരു മാസം ഒരു യൂണിറ്റ് വൈദ്യുതി മതിയാകും. ദിവസം രണ്ടു തവണ താഴെ നിന്ന് ചൂടുവെള്ളം ട്യൂബ് വഴി പമ്പ് ചെയ്‌ത്‌ മെഷീൻ വൃത്തിയാക്കണം. നീരയാണെങ്കിൽ മൂന്ന് തവണ ശുചീകരിക്കണം.

ഉത്പാദനത്തിൻ്റെ അളവനുസരിച്ച് രണ്ടുമാസം വരെ ഒരു കുലയിൽ നിന്നും നീരെടുക്കാം. മെഷീനിൽ കുല മാറ്റി സ്ഥാപിക്കാൻ മാത്രമേ വീണ്ടും കയറേണ്ടതുള്ളൂ. സാധാരണ നിലയിൽ കള്ള് ചെത്തുന്നത് തൊഴിലാളികളാണെങ്കിൽ ഒരു ദിവസം മൂന്ന് പ്രാവശ്യം വരെ തെങ്ങിൽ കയറിയിറങ്ങേണ്ടി വരാറുണ്ട്.

കർഷകർക്ക് സാപ്പർമെഷീൻ ഉപയോഗിച്ച് നീര പോലുള്ള ഉത്പന്നങ്ങളും മറ്റും ഉത്പാദിപ്പിക്കുന്നതിന് നിലവിൽ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ നിയമങ്ങൾ ലഘൂകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് സ്റ്റാർട്ടപ്പ് കമ്പനി ഫൗണ്ടറും സി.ഇ.ഒയുമായ ചാൾസ് വിജയ് വർഗീസ് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this