എരുമേലി :എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുറത്തേൽ ചാക്കോ മരിച്ചു .ഒരാൾക്ക് ഗുരുതര പരുക്ക് പുന്നത്തറ തോമസിനാണ് ഗുരുതരപരുക്കേറ്റത് .

തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് .കണമല അട്ടിവളവിലെ-റോഡ് സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു .

ഗുരുതര പരുക്കേറ്റ ചാക്കോ അല്പസമയത്തിനകം മരിക്കുകയായിരുന്നു .പോലീസും ,നാട്ടുകാരും ,വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട് .പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണിയും വാർഡ് അംഗം ജിൻസിയും സംഭവസ്ഥലത്തുണ്ട്



