Saturday, October 10, 2026
HomeNewsഒരു നാണയത്തേക്കാൾ ചെറിയ 50 വർഷക്കാലം ലൈഫുള്ള ബാറ്ററി; ന്യൂക്ലിയർ ബാറ്ററിയുമായി ചൈന

ഒരു നാണയത്തേക്കാൾ ചെറിയ 50 വർഷക്കാലം ലൈഫുള്ള ബാറ്ററി; ന്യൂക്ലിയർ ബാറ്ററിയുമായി ചൈന

Published on

സ്മ‌ാർട്ഫോണുകൾ ഉൾപ്പടെയുള്ള കയ്യിൽ കൊണ്ടുനടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവയുടെ ബാറ്ററി ലൈഫാണ്. നിശ്ചിത പരിധിക്കപ്പുറം ഒരു ഉപകരണത്തിലും ചാർജ് നിൽക്കില്ല. ഉപയോഗരീതി അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യം മാത്രമേ പലതിനും കാണൂ. എന്നാൽ അതി നൂതനമായൊരു ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്റ്റാർട്ടപ്പ്. ഈ ബാറ്ററിയ്ക്ക് ചാർജിങ്ങോ പരിപാലനമോ ഇല്ലാതെ 50 വർഷക്കാലം വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കും. ബെയ്‌ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റാവോൾട്ട് എന്ന കമ്പനി നിർമിച്ച ന്യൂക്ലിയർ ബാറ്ററിയാണ് ഇത്.

ന്യൂക്ലിയർ എന്ന് പേരിൽ ഉണ്ടെങ്കിലും വളരെ ചെറുതാണ് ഈ ബാറ്ററിയെന്ന് ഓൺലൈൻ മാധ്യമമായ ദി ഇൻഡിപെൻ്റൻ്റ് റിപ്പോർട്ടിൽ പറയുന്നു. ഒരു നാണയത്തേക്കാൾ ചെറിയ മോഡ്യൂളിലേക്ക് 63 ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. 15 x 15x 5 മില്ലിമീറ്റർ ആണ് ഇതിന്റെ വലിപ്പം. ആദ്യമായാണ് ഇത്രയും ചെറിയ ആണവോർജ്ജ സംവിധാനം നിർമിക്കപ്പെടുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ബാറ്ററിയുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകൾ നടക്കുന്നുണ്ട്. ഫോണുകളും ഡ്രോണുകളും ഉൾപ്പടെ വിവിധ വാണിജ്യ ആവശ്യങ്ങൾക്കായി ബാറ്ററിയുടെ വൻതോതിലുള്ള ഉല്പാദനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

എയറോസ്പേസ്, അത്യാധുനിക സെൻസറുകൾ, ചെറു ഡ്രോണുകൾ, മൈക്രോ റോബോട്ടുകൾ, എഐ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിൽ ദീർഘകാലത്തേക്കുള്ള ഊർജ്ജവിതരണം ഉറപ്പുനൽകാൻ തങ്ങളുടെ ആണവോർജ്ജ ബാറ്ററികൾക്ക് സാധിക്കുമെന്ന് ബീറ്റാവോൾട്ട് പറയുന്നു.

ന്യൂക്ലിയർ ബാറ്ററിക്ക് നിലവിൽ 3 വോൾട്ടിൽ 100 മൈക്രോവാട്ട് വൈദ്യുതി ആണ് ഉല്പാദിപ്പിക്കാനാവുന്നത് എങ്കിലും, 2025 ഓടെ 1 വാട്ട് ഊർജ്ജം ഉല്പാദിപ്പിക്കാനാണ് ബീറ്റവോൾട്ട് ലക്ഷ്യമിടുന്നത്. ഇത് പുറന്തള്ളുന്ന റേഡിയേഷൻ മനുഷ്യശരീരത്തിന് ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും പേസ് മേക്കറുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിന് ബാറ്ററി അനുയോജ്യമാകുമെന്നും ബീറ്റവോൾട്ട് പറയുന്നു.

14-ാം പഞ്ചവത്സര പദ്ധതിയുടെ (2021-25) ഭാഗമായി ആണവോർജ്ജ ബാറ്ററികളുടെ വലിപ്പം കുറയ്ക്കുന്നതിനുള്ള സജീവമായ ശ്രമങ്ങൾ ചൈന നടത്തുന്നുണ്ട്. തീപ്പിടിത്തം, പൊട്ടിത്തെറി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവാത്ത വിധമാണ് ഇതിൻ്റെ രൂപകൽപന. -60 ഡിഗ്രി സെൽഷ്യസ് മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ബാറ്ററിയ്ക്ക് പ്രവർത്തിക്കാനാവുമെന്നും ഈ ബാറ്ററി പരസ്ഥിതി സൗഹാർദ്ദമാണെന്നും യാതൊരു മലിനീകരണവുമുണ്ടാക്കുകയില്ലെന്നും ബീറ്റാ വോൾട്ട് പറയുന്നു.

ബാറ്ററിയുടെ ആവശ്യ പരിശോധനകൾക്ക് ശേഷം അധികാരികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ ബാറ്ററിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിക്കാനാവൂ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this