Friday, October 9, 2026
HomeNewsഒന്നല്ല, 200 ആടുകളെയാണ് ഗൂഗിൾ നിയമിച്ചിരിക്കുന്നത്; കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിൾ പ്ലെക്സിലാണ് ഈ...

ഒന്നല്ല, 200 ആടുകളെയാണ് ഗൂഗിൾ നിയമിച്ചിരിക്കുന്നത്; കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിൾ പ്ലെക്സിലാണ് ഈ ആടുകൾ ജോലിക്കെത്തുന്നത്?

Published on

ഗൂഗിളിന്റെ ഹെഡ് ഓഫിസിൽ ആടിന് എന്തുകാര്യം? ഒന്നല്ല, 200 ആടുകളെയാണ് ഗൂഗിൾ നിയമിച്ചിരിക്കുന്നത്. എന്തിനും ഉത്തരം നൽകുന്ന ഗൂഗിളിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ ആട്ടിൻകൂട്ടം. കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിൾ പ്ലെക്സിലാണ് ഈ ആടുകൾ ജോലിക്കെത്തുന്നത്. ഗൂഗിൾ പ്ലെക്സിലെ നാച്വറൽ ‘ലോൺ മോവേഴ്സ്’ ആണ് ഈ ആടുകൾ. ഒരാഴ്ചയോളം ജോലി ചെയ്ത് ഇവർ മടങ്ങും. 26 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗിളിന്റെ ഓഫിസ് മുറ്റത്തെ ‘പുല്ല് വെട്ടുന്നവരാണ് ഈ ആടുകൾ. 2009ൽ ഗൂഗിൾ ഓപ്പറേറ്റിങ് ഓഫിസർ അവരുടെ തന്നെ ബ്ലോഗിൽ എഴുതിയതാണ് ഈ സംഭവം.

ആ കഥയിങ്ങനെ… ഹരിതാഭയും പച്ചപ്പുമൊക്കെയുള്ള കാലിഫോർണിയയിലെ ഹെഡ് ഓഫിസായ ഗൂഗിൾ പ്ലെക്സ് കുന്നിൻചെരിവിന് സമാനമാണ്. പ്രകൃതിക്ക് ദോഷമില്ലാതെ, വലിയ ശബ്ദകോലാഹലമില്ലാതെ ഓഫിസിലെ പുൽമേടുകൾ എങ്ങനെ പരിപാലിക്കാം എന്ന ചോദ്യത്തിന് ഗൂഗിൾ കണ്ടെത്തിയ ഉത്തരമായിരുന്നു ആടിനെ മേയാൻ വിടാം. ഇരുന്നൂറിൽപരം ആടുകളാണ് ഗൂഗിളിന്റെ മുറ്റം വൃത്തിയാക്കാൻ കാലിഫോർണിയയിലെ ഓഫിസ് പരിസരത്ത് എത്തുന്നത്. കലിഫോർണിയ ഗ്രേസിങ് എന്ന കമ്പനിയിൽ നിന്ന് ഈ
ആടുകളെ ഗൂഗിൾ വാടകയ്ക്ക് എടുക്കുന്നത്.

പ്രകൃതിക്ക് കോട്ടംതട്ടാതെ, പെട്രോളും മറ്റ് ഇന്ധനങ്ങളും ചെലവാക്കാതെ, ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ ഞങ്ങൾ തോട്ടം പരിപാലിക്കുന്നത് ഇങ്ങനെയാണ്. ബ്ലോഗിൽ ഒരിക്കൽ കുറിച്ചതിങ്ങനെ. പുല്ല് തിന്നു തീർക്കുമ്പോൾ ഒരേ നിരപ്പിലാകില്ല എന്ന പോരായ്മ മാത്രമേ ഉണ്ടാകൂ. ആട്ടിൻപറ്റം മേയുന്നത് കൊണ്ട് ഇവയുടെ കാഷ്ടം വളമായി തീരുകയും ചെയ്യും. ആടുണ്ടെങ്കിൽ രണ്ടുണ്ട് കാര്യം എന്നാണ് ഗൂഗിളിന്റെ നിലപാട്.

26 ഏക്കറാണ് ഗൂഗിളിന്റെ ക്യാംപസ്. 2 മില്യൺ ചതുരശ്ര അടിയാണ് ഗൂഗിളിന്റെ ഓഫിസ്. ജുറാസിക് പാർക്കിന്റെ സൃഷ്ടാക്കളായ സിലിക്കോൺ ഗ്രാഫിക്സിൽ നിന്ന് 319 മില്യൺ ഡോളറിന് ഗൂഗിൾ വാങ്ങിയതാണ് ഈ സ്ഥലം. ക്ലൈവ് വിൽകിൻസൺ എന്ന സൗത്ത് ആഫ്രിക്കൻ ആർക്കിടെകറ്റ് ആണ് പരിസ്ഥിതിക്ക് യോജിച്ച രീതിയിൽ ഈ കെട്ടിടവും പരിസരവും ഡിസൈൻ ചെയ്തത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...