Saturday, October 10, 2026
HomeNewsഐഫോൺ 15 വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ; ജിയോയുടെ പുതിയ ഉപഭോക്താവാണ് നിങ്ങളെങ്കിൽ ഒരു സ്പെഷ്യൽ ഓഫർ

ഐഫോൺ 15 വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ; ജിയോയുടെ പുതിയ ഉപഭോക്താവാണ് നിങ്ങളെങ്കിൽ ഒരു സ്പെഷ്യൽ ഓഫർ

Published on

സ്മാർട് ഫോൺ വിൽപ്പനയിൽ തരംഗമായി മാറിയ ഐഫോൺ 15 വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ജിയോയുടെ പുതിയ ഉപഭോക്താവാണ് നിങ്ങളെങ്കിൽ ഒരു സ്പെഷ്യൽ ഓഫർ നിങ്ങൾക്കായി കാത്തിരിക്കുന്നു.

റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ ഓൺലൈൻ അല്ലെങ്കിൽ ജിയോമാർട്ട് എന്നിവയിൽ നിന്ന് ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6 മാസത്തേക്ക് പ്രതിമാസം 399 രൂപയുടെ കോംപ്ലിമെൻ്ററി പ്ലാൻ ലഭിക്കും. അതായത് 2,394 രൂപയുടെ കോംപ്ലിമെൻ്ററി ആനുകൂല്യങ്ങൾ ജിയോ നൽകുന്നു. കൂടാതെ 3 GB/ ദിവസം, അൺലിമിറ്റഡ് വോയ്‌സ്, 100 SMS/ദിവസം എന്നിവയും ലഭ്യമാകും.

149/- അല്ലെങ്കിൽ അതിന് മുകളിലുള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകൾക്ക് ഈ ഓഫർ ബാധകമാണ്. ഈ ഓഫർ ലഭിക്കാൻ ജിയോ ഇതര ഉപഭോക്താക്കൾക്ക് പുതിയ സിം എടുക്കുകയോ മൊബൈൽ നമ്പർ പോർട്ട് ചെയ്യുകയോ ചെയ്യാം. ഓഫർ 2023 സെപ്റ്റംബർ 22ണ് ന് ആരംഭിച്ചു. ഒരു ഐ ഫോൺ 15 നിൽ ഒരു പുതിയ പ്രീപെയ്‌ഡ് ജിയോ സിം ഇട്ടുകഴിഞ്ഞാൽ, കോംപ്ലിമെന്ററി ഓഫർ നിങ്ങളുടെ മൊബൈൽ കണക്ഷനിൽ 72 മണിക്കൂറിനുള്ളിൽ ഓട്ടോ ക്രെഡിറ്റ് ആയിരിക്കും. ഓഫർ ക്രെഡിറ്റ് ചെയ്‌തുകഴിഞ്ഞാൽ യോഗ്യരായ ഉപഭോക്താക്കളെ SMS/ഇ-മെയിൽ വഴി അറിയിക്കും. ഐഫോൺ 15 നിൽ മാത്രമേ കോംപ്ലിമെന്ററി പ്ലാൻ പ്രവർത്തിക്കൂ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...