Saturday, October 10, 2026
HomeLATEST NEWSഐപിഎൽ സീസണുകളി ആരും വാങ്ങാത്ത താരം: 51 പന്തിൽ 151 റൺസ്, 19 സിക്‌സ് -...

ഐപിഎൽ സീസണുകളി ആരും വാങ്ങാത്ത താരം: 51 പന്തിൽ 151 റൺസ്, 19 സിക്‌സ് – റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ഫിൻ അലൻ

Published on

യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസീലൻഡ് താരം ഫിൻ അലൻ. സാൻഫ്രാൻസിസ്കോ യുണികോൺസും വാഷിങ്‌ടൺ ഫ്രീഡവും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു അലന്റെ വെടിക്കെട്ട്.

കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാത്ത അലൻ, വാഷിങ്‌ടൺ ഫ്രീഡത്തിനെതിരേ 51 പന്തിൽ അടിച്ചെടുത്തത് 151 റൺസാണ്. ഓപ്പണറായി ഇറങ്ങിയ അലൻ്റെ ഇന്നിങ്സിൽ 19 സിക്‌സറുകളും അഞ്ചു ഫോറുമുണ്ടായിരുന്നു. ഇതോടെ ഒരു ടി20 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് അലൻ്റെ പേരിലായി. വെസ്റ്റിൻഡീസിൻ്റെ ക്രിസ് ഗെയ്‌ലിൻ്റെയും എസ്റ്റോണിയയുടെ സഹിൽ ചൗഹാന്റെയും പേരിലുണ്ടായിരുന്ന 18 സിക്‌സറുകളുടെ റെക്കോഡാണ് അലൻ മറികടന്നത്.

ഇതോടൊപ്പം, ടി20-യിൽ അതിവേഗം 150 റൺസടിക്കുന്ന താരമെന്ന റെക്കോഡും അലൻ സ്വന്തം പേരിലാക്കി. മത്സരത്തിൽ 34 പന്തിൽ സെഞ്ചുറി തികച്ച അലൻ 49 പന്തിലാണ് 150-ൽ എത്തിയത്. 52 പന്തിൽ 150 റൺസെടുത്തിരുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിന്റെ റെക്കോഡാണ് അലൻ തിരുത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്‌ത സാൻഫ്രാൻസിസ്കോ യുണികോൺസ് അലന്റെ ഇന്നിങ്സ് മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ട‌ത്തിൽ 269 റൺസാണ് അടിച്ചെടുത്തത്. മറുപടിയായി വാഷിങ്‌ടൺ ഫ്രീഡം 13.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായി. സാൻഫ്രാൻസിസ്കോയ്ക്ക് 123 റൺസ് വിജയം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this