Saturday, October 10, 2026
HomeTOP NEWSINDIAഐപിഎൽ: മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് ഫൈനലിൽ

ഐപിഎൽ: മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് ഫൈനലിൽ

Published on

ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് ഫൈനലിൽ. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം ഒരോവർ ശേഷിക്കെ പഞ്ചാബ് മറികടന്നു. അഞ്ച് വിക്കറ്റ് നഷ്ട‌ത്തിൽ 207 റൺസാണ് പഞ്ചാബ് നേടിയത്. ചൊവ്വാഴ്‌ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികൾ. ഇരുടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ലാത്തതിനാൽ ഇത്തവണ പുതിയൊരു ചാമ്പ്യൻ്റെ പിറവിക്കാകും ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിക്കുക.

മഴ വില്ലനായെത്തിയതിനാൽ രണ്ടരമണിക്കൂർ വൈകിയാണ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റുചെയ്‌ത മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട‌ത്തിൽ 203 റൺസെടുത്തു. വെടിക്കെട്ടോടെ ബാറ്റിങ് ആരംഭിച്ച മുംബൈക്ക് മൂന്നാം ഓവറിൽ രോഹിത് ശർമയെ നഷ്‌ടമായി. എട്ട് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. രണ്ടാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയും തിലക് വർമയും തകർത്തടിച്ചതോടെ മുംബൈ സ്കോർ കുതിച്ചു. ടീം അഞ്ചോവറിൽ അമ്പതിലെത്തി. പവർ പ്ലേ അവസാനിക്കുമ്പോൾ 65-1 എന്ന നിലയിലായിരുന്നു മുംബൈ. ബെയർസ്‌റ്റോ ആയിരുന്നു കൂടുതൽ അപകടകാരി.

എന്നാൽ ടീം സ്കോർ 70-ൽ നിൽക്കേ ബെയർസ്‌റ്റോ പുറത്തായി. 24 പന്തിൽ നിന്ന് 38 റൺസെടുത്താണ് താരം മടങ്ങിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമയും സൂര്യകുമാർ യാദവും വെടിക്കെട്ടൊരുക്കിയതോടെ മുംബൈ പത്തോവറിൽ നൂറുകടന്നു. 13 ഓവർ അവസാനിക്കുമ്പോൾ 131-2 എന്ന നിലയിലായിരുന്നു ടീം. എന്നാൽ യൂര്യകുമാറിനെ പുറത്താക്കി ചാഹൽ പഞ്ചാബിന് പ്രതീക്ഷ നൽകി. 26 പന്തിൽ നിന്ന് 44 റൺസെടുത്താണ് സൂര്യകുമാർ കൂടാരം കയറിയത്. പിന്നാലെ തിലകും പുറത്തായതോടെ മുംബൈ 142-4 എന്ന നിലയിലായി. 29 പന്തിൽ നിന്ന് 44 റൺസാണ് തിലകിന്റെ സമ്പാദ്യം.ഹാർദിക് പാണ്ഡ്യ(15), നമാൻ ധിർ(37) എന്നിവരുടെ ഇന്നിങ്സുകൾ മുംബൈയെ 200-നടുത്തെത്തിച്ചു. ഒടുക്കം നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട‌ത്തിൽ മുംബൈ 203 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്താകാതെ 87 റൺസെടുത്തു.

ശ്രേയസ്സിൻ്റെ ഇന്നിങ്സാണ് പഞ്ചാബിന്റെ വിജയത്തിന് നെടുംതൂണായത്. നെഹൽ വധേര (48), ജോഷ് ഇൻഗ്ലിസ് (38) എന്നിവരും ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this