Wednesday, October 14, 2026
HomeFEATUREDഏറ്റുമാനൂർ ഒരുങ്ങി; ...

ഏറ്റുമാനൂർ ഒരുങ്ങി; നാളെ രാത്രി 11ന് ഏഴരപ്പൊന്നാന ദർശനം

Published on

രണ്ടു വർഷത്തെ നിയന്ത്രണങ്ങൾക്കു ശേഷം ഭക്തിയുടെ ഉത്സവമേളത്തിമർപ്പിൽ ഏറ്റുമാനൂരപ്പന്റെ തിരുസന്നിധിയിൽ ഏഴരപ്പൊന്നാന ദർശനം നാളെ നടക്കും.

എട്ടാം ഉത്സവമായ നാളെ രാത്രി 11ന് ആസ്ഥാനമണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദർശനം. കഴി‍ഞ്ഞ വർഷങ്ങളിൽ കോവിഡ് നിയന്ത്രണം ഉള്ളതിനാൽ‌ പാസ് ഉപയോഗിച്ചായിരുന്നു ദർശനം.
ഇക്കുറി നിയന്ത്രണം ഒഴിവാക്കിയെങ്കിലും പടിഞ്ഞാറേ നടയിലെ മൈതാനത്തു പൊലീസ് പ്രത്യേകം സജ്ജമാക്കുന്ന ബാരിക്കേഡിലൂടെ തന്നെയാവും ഭക്തരെ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കുക.


രാത്രി 11നു വിളക്കുകളുടെയും കർപ്പൂര ദീപങ്ങളുടെയും പൊൻപ്രഭയിൽ ദർശനത്തിന് ആസ്ഥാനമണ്ഡപ നട തുറക്കും. മുൻവർഷങ്ങളിൽ രാത്രി 12നായിരുന്നു ദർശനം. നട തുറക്കുന്നതോടെ മണ്ഡപത്തിനു മുൻപിൽ സ്ഥാപിച്ച ചെമ്പിൽ കഴകക്കാർ പൊന്നിൻകുടം വയ്ക്കും.

ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ പ്രതിനിധി ആദ്യകാണിക്ക അർപ്പിക്കും. തുർന്നാണു ഭക്തർ കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ വണങ്ങുന്നത്.
പുലർച്ചെ ഒന്നു മുതൽ എഴുന്നള്ളത്ത്. തുടർന്ന് ഭക്തർക്കു കാണിക്ക അർപ്പിക്കുന്നതിനു സ്വർണക്കുടം കൊടിമരച്ചുവട്ടിൽ ഇറക്കി എഴുന്നള്ളിക്കും.


സുരക്ഷാ ക്രമീകരണങ്ങൾക്കായി പൊലീസിനെ നിയോഗിച്ചെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അറിയിച്ചു. ക്യാമറ നിരീക്ഷണം ഉണ്ടാവും. കൺട്രോൾ റൂം ക്രമീകരിച്ചു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....