Monday, October 12, 2026
HomeFEATUREDഏറ്റുമാനൂരിൽ മത്സരിക്കുമെന്ന പ്രഖ്യാപനം; ലതിക സുഭാഷിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്സ്,കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ...

ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന പ്രഖ്യാപനം; ലതിക സുഭാഷിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്സ്,കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലതികയ്ക്ക് എതിരെ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന

Published on

ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. കോടിയേരിയുടെ പാർട്ടിയും ലതികാ സുഭാഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇന്ന് കോട്ടയത്ത് പറയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച ലതിക സുഭാഷിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാൻ ആണ് കോൺഗ്രസിൻ്റെ തീരുമാനം. ഏറ്റുമാനൂരിൽ ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി.പ്രവർത്തകരെ വിലക്കുന്നതിൽ ഒതുങ്ങുന്നതല്ല കോൺഗ്രസ് നീക്കങ്ങൾ. ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതികരിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലതികയ്ക്ക് എതിരെ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന നൽകി.

കോൺഗ്രസിനുള്ളിലെ കേരള കോൺഗ്രസ് വിരുദ്ധ വികാരം പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാം എന്ന് പ്രതീക്ഷിക്കുന്ന ലതികയ്ക്ക് തിരിച്ചടിയാണ് ഈ നിലപാട്. എന്നാൽ പിന്നോട്ടില്ലെന്ന് ലതിക സുഭാഷ് ആവർത്തിച്ചു.കോൺഗ്രസ് ശക്തമായ നിലപാടെടുത്തതോടെ ജോസഫ് വിഭാഗവും ആത്മവിശ്വാസത്തിലാണ്. വോട്ട് ചോർച്ച ഒഴിവാക്കാൻ മുതിർന്ന നേതാക്കളെ ഏറ്റുമാനൂരിൽ എത്തിച്ച് പ്രചാരണം ഊർജിതമാക്കാൻ ആണ് യുഡിഎഫ് ആലോചന.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this