
എയർ ഇന്ത്യയുടെ ഇന്ത്യ- യുകെ യാത്രാ സർവീസുകൾ താത്കാലികമായി പുനഃരാരംഭിക്കുന്നു.കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു.റദ്ദാക്കിയ സർവീസുകൾ മെയ് 1 മുതൽ പുനഃരാരംഭിക്കും.നേരത്തെ റദ്ദാക്കിയ സർവീസുകളാണ് പുനഃരാരംഭിക്കുന്നത്.ഏപ്രിൽ 24 മുതൽ 30 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. എന്നാൽ ഭാഗീകമായിട്ട് മാത്രമായിരിക്കും സർവീസുകൾ പുനഃരാരംഭിക്കുക. മെയ് 15 വരെയാണ് നിലവിൽ യാത്രാ സർവീസുകൾ ഭാഗീകമായി നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുമാണ് യുകെയിലേക്കും തിരിച്ചും സർവീസുകൾ നടത്തുക.


