Saturday, October 10, 2026
HomeElectionഎന്റെ പ്രിയപ്പെട്ട കുടുംബാംഗമേ; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വോട്ടർമാർക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി...

എന്റെ പ്രിയപ്പെട്ട കുടുംബാംഗമേ; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വോട്ടർമാർക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വോട്ടർമാർക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ കത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ജി.എസ്.ടി. നടപ്പാക്കിയത്, കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്, മുത്തലാഖ് നിരോധനം, നാരി ശക്തി വന്ദൻ (വനിതാ സംവരണം), പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം, ഇടതുപക്ഷ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എടുത്ത നടപടികൾതുടങ്ങിയവയെല്ലാം നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.’ എന്റെ പ്രിയപ്പെട്ട കുടുംബാംഗമേ,’ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്.

140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും തന്നെ പ്രചോദിപ്പിക്കുന്നുവെന്നും ഉത്സാഹം പകരുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ രാജ്യം പാരമ്പര്യത്തേയും ആധുനികതയേയും ഒരുപോലേ ചേർത്തുപിടിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കത്തിൽ പറയുന്നു.

ജനങ്ങളുടെ പങ്കാളിത്തത്തിലാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യമെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ക്ഷേമത്തിനായി ധീരമായ തീരുമാനങ്ങളെടുക്കാനുള്ള കരുത്ത് ജനങ്ങൾ നൽകുന്ന അതിരില്ലാത്ത പിന്തുണയാണെന്നും ആവർത്തിച്ചു പറഞ്ഞു. തുടർന്ന് ‘വികസിത് ഭാരത്’ നിർമാണത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും അദ്ദേഹം ജനങ്ങളിൽ നിന്ന് ക്ഷണിച്ചു.

രാജ്യത്തെ ഉയരങ്ങളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് നരേന്ദ്രമോദി കത്ത് അവസാനിപ്പിക്കുന്നത്. വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കത്ത് പ്രചരിപ്പിക്കുന്നത്. ഓരോരുത്തരുടേയും വ്യക്തിഗത വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്കാണ് പി.ഡി.എഫ്. രൂപത്തിലുള്ള കത്ത് അയക്കുന്നത്. വികസിത് ഭാരത് സമ്പർക്ക് എന്ന പേരിലുള്ള വാട്ട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിൽ നിന്നാണ് കത്ത് വരുന്നത്. പി.ഡി.എഫ്. ഫയലിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായി രണ്ട് കത്തുകളാണ് ഉള്ളത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this