Saturday, October 10, 2026
HomeTOP NEWSINDIA"എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?" - പ്രധാനമന്ത്രി നരേന്ദ്രമോദി

“എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?” – പ്രധാനമന്ത്രി നരേന്ദ്രമോദി

Published on

പ്രസംഗത്തിൽ ആകൃഷ്‌ടനായി യുവതിയോട് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ സേവാപുരി ഡെവലപ്‌മെൻ്റ് ബ്ലോക്കിലെ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. “ലക്ഷപതി ദീദി” പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവിയോട് സംസാരിച്ച പ്രധാനമന്ത്രി “എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?” എന്ന് ചോദിക്കുകയായിരുന്നു.

“രാധാ മഹിളാ സഹായത” സ്വയം സഹായ സംഘത്തിലെ അംഗമാണ് ചന്ദാ ദേവി. 15,000 രൂപയുടെ പ്രാരംഭ വായ്‌പ ലാഭകരമായ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിക്കാൻ തന്നെ പ്രാപ്‌തമാക്കിയതെങ്ങനെയെന്ന് അവർ പ്രധാനമന്ത്രിയോട് വിവരിച്ചു. സാമ്പത്തിക പരാധീനതയിൽ നിന്ന് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും തൻ്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്നുതിനും സംരംഭം സഹായിച്ചെന്നും പ്രധാനമന്ത്രി അംഗീകരിച്ച സർക്കാർ പദ്ധതികളുടെ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്നും ചന്ദാ ദേവി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സംസാരിക്കാനും അവർ സമയം കണ്ടത്തി. “ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം ഞങ്ങൾ മുന്നേറുകയാണ്. നിങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്.”ചന്ദാ ദേവി പറഞ്ഞു. പിന്നീട്, ബാർക്കിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, പ്രധാനമന്ത്രി മോദി ചന്ദാ ദേവിയെ കുറിച്ച് പരാമർശിക്കുകയും ചെയ്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this