Sunday, October 11, 2026
HomeNewsഎട്ട് മാസങ്ങൾക്ക് ശേഷം നാസയുടെ വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമമായി; നാല് ശാസ്ത്ര ഉപകരണങ്ങളും ഉപയോഗപ്രദമായ...

എട്ട് മാസങ്ങൾക്ക് ശേഷം നാസയുടെ വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമമായി; നാല് ശാസ്ത്ര ഉപകരണങ്ങളും ഉപയോഗപ്രദമായ ഡാറ്റ ഭൂമിയിലേക്ക് അയക്കാൻ തുടങ്ങി

Published on

എട്ട് മാസങ്ങൾക്ക് ശേഷം നാസയുടെ വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമമായി. പേടകത്തിലെ നാല് ശാസ്ത്ര ഉപകരണങ്ങളും ഉപയോഗപ്രദമായ ഡാറ്റ ഭൂമിയിലേക്ക് അയക്കാൻ തുടങ്ങി. 2023 നവംബർ മുതലാണ് വോയേജർ 1 പേടകം നിശബ്‌ദമായത്. ശേഷം ഈ വർഷം ഏപ്രിൽ 20 ന് പേടകത്തിൽ നിന്നുള്ള സിഗ്നൽ ലഭിച്ചിരുന്നുവെങ്കിലും ശാസ്ത്ര ഉപകരണങ്ങളിൽ നിന്നുള്ള വിവരം ലഭിച്ചിരുന്നില്ല.

പൂജ്യവും ഒന്നും ഉൾപ്പെടുന്ന ബൈനറി കോഡ് കംപ്യൂട്ടർ ഭാഷയിലാണ് വോയേജർ 1 ഭൂമിയുമായി സംവദിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി വോയേജർ 1 ൽ നിന്നും അയക്കുന്ന വിവരങ്ങൾ തിരിച്ചറിയാൻ പറ്റുന്നവ ആയിരുന്നില്ല. 2023 നവംബർ മുതലാണ് ഈ പ്രശ്‌നം ആരംഭിച്ചത്. പേടകത്തിലെ ഫ്‌ലൈറ്റ് ഡാറ്റ സബ്‌സിസ്റ്റത്തിൽ (എഫ്‌ഡിഎസ്) ഉണ്ടായ സാങ്കേതികപ്രശ്‌നമായിരുന്നു ഇതിന് കാരണം.

ഈ സംവിധാനമാണ് പേടകത്തിന്റെ ശാസ്ത്രീയ ഉപകരണങ്ങൾ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഭൂമിയിലേക്ക് ബൈനറി കോഡുകളായി അയക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭൂമിയിലെ മിഷൻ കൺട്രോൾ ടീമിന് പേടകത്തിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും അവയിൽ ഉപയോഗിക്കാനാവുന്ന വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പ്രശ്നം കണ്ടെത്തിയതിന് ശേഷം, പേടകത്തിലെ കംപ്യൂട്ടർ സംവിധാനം റീസ്റ്റാർട്ട് ചെയ്യുന്നതിനുള്ള കമാൻഡുകൾ അയക്കാനും പ്രശ്‌നത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും ദൗത്യസംഘം ശ്രമിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി മാർച്ച് 1 ന് പ്രത്യേകം കമാൻഡ് അയച്ചു. മാർച്ച് 3 ന്, ഫ്ലൈറ്റ് ഡാറ്റ സിസ്റ്റത്തിന്റെ കംപ്യൂട്ടർ സംവിധാനങ്ങളിലൊന്നിൽ പ്രശ്‌നം ഉള്ളതായി കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിൽ എഫ്‌ഡിഎസിൻ്റെ മെമ്മറി ചിപ്പിലാണ് പ്രശ്‌നം എന്ന് തിരിച്ചറിഞ്ഞു. അതിൻ്റെ കാരണം കണ്ടെത്താനായില്ല. കംപ്യൂട്ടറിന്റെ സോഫ്റ്റ് വെയർ കോഡ് ഉൾപ്പടെയുള്ളവ ശേഖരിച്ചിരുന്നത് ഈ ചിപ്പിലാണ്. ഇത് തകരാറിലായതാണ് വോയേജർ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ ഉപയോഗശൂന്യമാവാൻ കാരണമായത്.

ചിപ്പ് ശരിയാക്കാൻ സാധിക്കില്ല എന്നതിനാൽ, ചിപ്പിലെ കോഡ് സിസ്റ്റം മെമ്മറിയിൽ മറ്റെവിടെയെങ്കിലും ശേഖരിക്കാൻ തീരുമാനിച്ചു. ഏപ്രിൽ 18 നാണ് കോഡ് മറ്റൊരു മെമ്മറിയിലേക്ക് മാറ്റുന്നതിനുള്ള കമാൻ്റ് അയച്ചത്. 22.5 മണിക്കൂറെടുത്താണ് കമാൻഡ് പേടകത്തിൽ എത്തിയത്. തിരിച്ച് മറുപടി എത്താനും അത്രതന്നെ സമയം എടുത്തു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ഫലം കണ്ടതോടെ ഏപ്രിൽ 20 ന് തിരിച്ചറിയാനാവുന്ന വിവരം പേടകത്തിൽ നിന്ന് ലഭിച്ചു. ഇപ്പോൾ പേടകത്തിലെ മുഴുവൻ ശാസ്ത്ര ഉപകരണങ്ങളിൽ നിന്നും ഉപയോഗപ്രദമായ വിവരങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ പരിഹാര ശ്രമങ്ങൾ വിജയം കണ്ടിരിക്കുകയാണ്.

1977 ഓഗസ്റ്റ് 20-ന് ഫ്ളോറിഡയിലെ കേപ് കനവെറൽ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ടൈറ്റൻ സെൻ്റോർ റോക്കറ്റിലായിരുന്നു വോയേജർ 2-ന്റെ വിക്ഷേപണം. തൊട്ടുപിന്നാലെ സെപ്റ്റംബറിൽ തനിപ്പകർപ്പായ വോയേജർ 1 വിക്ഷേപിച്ചത്. വോയേജർ 1 ൻ്റെ നിയന്ത്രണം പൂർണമായി നഷ്‌ടമായാലും ദൗത്യം സമ്പൂർണ വിജയമാണെന്നാണ് വിദഗ്ദ‌ർ പറയുന്നത്. വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് 1977 ൽ വോയേജർ ദൗത്യം വിക്ഷേപിച്ചത്. 1980 ൽ ഇത് പൂർത്തിയാക്കി. ഇതിന് ശേഷം ഭൂമിയിൽ നിന്ന് അകലങ്ങളിലേക്ക് സഞ്ചാരം തുടർന്നു. സൗരയൂഥം വിട്ട് ഇന്റർസ്റ്റെല്ലാർ സ്പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിർമിത വസ്‌തുവാണ് വോയേജർ 1. പിന്നാലെ തന്നെ വോയേജർ 2 ഉം ഈ നേട്ടം കൈവരിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this