Friday, October 9, 2026
HomeLATEST NEWSഎഐ ഡീപ്ഫെയ്ക്ക് ദൃശ്യങ്ങൾ: സ്വന്തം ശരീരത്തിനും ശബ്ദ്‌ദത്തിനും വ്യക്തികൾക്ക് പകർപ്പവകാശം നൽകാൻ ഡെൻമാർക്ക്

എഐ ഡീപ്ഫെയ്ക്ക് ദൃശ്യങ്ങൾ: സ്വന്തം ശരീരത്തിനും ശബ്ദ്‌ദത്തിനും വ്യക്തികൾക്ക് പകർപ്പവകാശം നൽകാൻ ഡെൻമാർക്ക്

Published on

വാസ്‌തവമെന്നു തോന്നിപ്പിക്കുന്ന എഐ (നിർമിതബുദ്ധി) നിർമിത ഡീപ്ഫെയ്ക്ക് ദൃശ്യങ്ങളും ശബ്ദങ്ങളും പ്രചരിക്കുന്നതു തടയാൻ സ്വന്തം ശരീരത്തിനും മുഖാവയവങ്ങൾക്കും ശബ്ദ്‌ദത്തിനും വ്യക്തികൾക്ക് പകർപ്പവകാശം നൽകാൻ ഡെൻമാർക്ക് ആലോചിക്കുന്നു. ഇതിനായി പകർപ്പവകാശനിയമം ഭേദഗതിചെയ്യുമെന്ന് ഡാനിഷ് സർക്കാർ വ്യാഴാഴ്ച പറഞ്ഞു. ഇത്തരത്തിൽ ഒരു നിയമം യൂറോപ്പിൽ ആദ്യമായാണ് വരുന്നത്.

‘വ്യക്തിയുടെ രൂപവും ശബ്ദവും ഉൾപ്പെടെയുള്ളവയുടെ ഏറ്റവും യഥാതഥമായ ഡിജിറ്റൽ പ്രതിനിധാനം’ എന്നാണ്ഡൻമാർക്ക് ഡീപ്ഫെയ്ക്കിനു നൽകുന്ന നിർവചനം.

എല്ലാവർക്കും സ്വന്തം ശരീരത്തിലും ശബ്ദ്‌ദത്തിലും മുഖാവയവങ്ങളിലും അവകാശമുണ്ടെന്ന ‘അസന്ദിഗ്‌ധമായ സന്ദേശം’ നൽകുന്ന ബില്ലാണ് കൊണ്ടുവരുന്നതെന്ന് ഡാനിഷ് സാംസ്‌കാരികമന്ത്രി ജേക്കബ് എംഗൽ ഷ്മിഡ്‌റ്റ് പറഞ്ഞു. നിലവിലെ നിയമം ഐഐയിൽനിന്ന് ഈ സംരക്ഷണം നൽകുന്നില്ല.

നിയമത്തിന് അംഗീകാരമാകുന്നതോടെ തങ്ങളുടെ അനുമതിയില്ലാതെ ഓൺലൈനിൽ പങ്കുവെച്ചിരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടാനുള്ള അവകാശം ജനങ്ങൾക്ക് കൈവരും. കലാപ്രവർത്തകരുടെ ഡിജിറ്റലായുണ്ടാക്കിയ യഥാതഥ അവതരണങ്ങൾക്കും ഇതു ബാധകമാണ്. എന്നാൽ, ഹാസ്യാനുകരണങ്ങൾ, ആക്ഷേപഹാസ്യം എന്നിവയെ പുതിയ ചട്ടങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this