Saturday, October 10, 2026
HomeNewsഇലോൺ മസ്കിന്റെ എക്സിൽ ഇനി വീഡിയോകോളും; എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു

ഇലോൺ മസ്കിന്റെ എക്സിൽ ഇനി വീഡിയോകോളും; എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു

Published on

മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ എക്സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എക്സിൽ ഇനി വീഡിയോകോളും ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ലിൻഡ എക്സിന്റെ സി.ഇ.ഒ ചുമതല ഏറ്റെടുത്തത്. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് എക്സിൽ വീഡിയോ കോൾ സംവിധാനം വരുന്നതിനെക്കുറിച്ച് സംസാരിച്ചത്. ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ പ്ലാറ്റ്ഫോമിൽ വീഡിയോ കോളുകൾ ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എക്സിൽ വരുമെന്നും അവർ പറഞ്ഞു.എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എക്സിലെ പുതിയ സബ്സ്ക്രിപ്ഷൻ നിരക്കുകൾ, പേയ്മെന്റുകൾ തുടങ്ങി എക്സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചിരുന്നു.

വീഡിയോ കോൾ പ്രഖ്യാപനത്തിന് പിന്നാലെ എക്സ് ഡിസൈനർ ആൻഡ്രിയ കോൺവേ എക്സിൽ പങ്കുവെച്ച പോസ്റ്റും ചർച്ചയായിട്ടുണ്ട്. ഇതും വീഡിയോ കോൾ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്കാരമായിരുന്നു ട്വിറ്ററിന്റെ റീബ്രാൻഡിങ്. നിലവിൽ സ്വതന്ത്ര കമ്പനിയല്ല ട്വിറ്റർ. ഈയിടെ രൂപവത്കരിച്ച എക്സ് കോർപറേഷൻ എന്ന സ്ഥാപനത്തിൽ ട്വിറ്റർ ലയിച്ചിരുന്നു. ഏപ്രിലിൽ ട്വിറ്റർ ലോഗോ മാറ്റി പകരം നായയുടെ ചിത്രം വച്ച മസ്കിന്റെ ട്വീറ്റ് ചർച്ചയായിരുന്നു. ഡോജ് കോയിൻ (Dogecoin) എന്ന ക്രിപ്റ്റോ കറൻസിയുടെ ചിഹ്നമായ ഷിബ ഇനു വർഗത്തിൽപ്പെട്ട നായയുടെ ചിത്രമാണ് നൽകിയിരുന്നത്. 2013ൽ അവതരിപ്പിക്കപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോജ്കോയിൻ. ഇതിന് പിന്നാലെ കറൻസിയുടെ മൂല്യത്തിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...