
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളിൽ തടസങ്ങളുണ്ടാകുമെന്ന അറിയിപ്പുമായി എസ്ബിഐ.ഇന്ന് (7/5/21 വെള്ളി) രാത്രി 10.15 മുതൽ ശനിയാഴ്ച പുലർച്ചെ 1.45 വരെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് സേവനം തടസപ്പെടുക. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ എന്നിവ ലഭ്യമാകില്ലെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്നര കോടിയോളം ആളുകളാണ് എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനമായ യോനോ ഉപയോഗിക്കുന്നത്.


