Saturday, October 10, 2026
HomeTOP NEWSINDIAഇന്ത്യ-പാകിസ്‌താൻ സംഘർഷം: പ്രത്യേക ട്രെയിൻ അനുവദിച്ചു, വിദ്യാർത്ഥികൾക്ക് നാട്ടിലെത്തിക്കാൻ നടത്തിയ ഇടപെടൽ വിജയം - സുരേഷ്...

ഇന്ത്യ-പാകിസ്‌താൻ സംഘർഷം: പ്രത്യേക ട്രെയിൻ അനുവദിച്ചു, വിദ്യാർത്ഥികൾക്ക് നാട്ടിലെത്തിക്കാൻ നടത്തിയ ഇടപെടൽ വിജയം – സുരേഷ് ഗോപി

Published on

ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അതിർത്തി ഗ്രാമങ്ങളിൽ കുടങ്ങിയ മലയാളി വിദ്യാർഥികളെ തിരികെ നാട്ടിലെത്തിക്കാൻ നടത്തിയ ഇടപെടൽ വിജയകരമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ അഭ്യർഥന പ്രകാരം വിദ്യാർഥികളെ കേരളത്തിൽ എത്തിക്കുന്നതിനായി റെയിൽവേ മന്ത്രാലയം പ്രത്യേകം ട്രെയിൻ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് അയച്ച കത്തും പ്രത്യേകമായി അനുവദിച്ച ട്രെയിനിൻ്റെ വിവരങ്ങളും സാമൂഹികമാധ്യമത്തിലൂടെ സുരേഷ്‌ഗോപി പങ്കുവെച്ചിട്ടുണ്ട്.

‘ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ദർ, ഛണ്ഡീഗഡിൽ എന്നിവിടങ്ങളിൽനിന്നും മറ്റും ഡൽഹിയിൽ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്സ‌ിറ്റികളിൽനിന്നുള്ള മലയാളി വിദ്യാർഥികൾ കേരളത്തിൽ എത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ എൻ്റെ ഓഫീസുമായി ബന്ധപ്പെടുകയും, സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം എന്നാവശ്യപെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞാൻ കത്ത് നൽകിയിരുന്നു. അതിന് പരിഹാരമായി ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ എത്താൻ വേണ്ടി 24 കോച്ചുള്ള പ്രത്യേക ട്രെയിൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി റെയിൽവേ മന്ത്രാലയം’ – എന്നാണ് സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഡൽഹിയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന സൂപ്പർഫാസ്റ്റ് റിസർവ്‌ഡ് സ്പെഷ്യൽ എക്‌സ്പ്രസ് ട്രെയിനാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു സർവീസ് മാത്രമാണ് ഉണ്ടാവുക. ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡൽഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീൻ ജംഗ്ഷൻ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this