Friday, October 16, 2026
HomeNewsഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി സമാപിച്ചു; രാജ്ഘട്ടിൽ എത്തിയലോക നേതാക്കൾ ഗാന്ധി സമാധിയിൽ...

ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി സമാപിച്ചു; രാജ്ഘട്ടിൽ എത്തിയലോക നേതാക്കൾ ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിച്ചു

Published on

ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി സമാപിച്ചു. യുക്രൈൻ വിഷയമുൾപ്പെടെ പ്രതിപാദിക്കുന്ന സംയുക്ത പ്രസ്‌താവന ജി 20 അംഗീകരിച്ചു. അടുത്ത ജി 20 ഉച്ചകോടി ബ്രസീലിലാണ് നടക്കുക. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. രാജ്ഘട്ടിൽ എത്തിയലോക നേതാക്കൾ ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിച്ചു.

ജി20 ഉച്ചകോടിയുടെ അവസാനദിനമായ ഇന്ന് ‘ഒരുഭാവി’ എന്ന വിഷയത്തിലാണ് പ്രത്യേക ചർച്ച നടന്നത് .ഭാവിയിലെ വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വിഷയങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്‌തു. മെച്ചപ്പെട്ട ഭൂമിക്കായി സൃഷ്ടപരമായ ചർച്ചകളെന്നാണ് പ്രധാനമന്ത്രി ഈ സെഷനെ വിശേഷിപ്പിച്ചത്. സെഷന് മുന്നോടിയായി ഇന്തോനേഷ്യൻ പ്രസിഡന്റും ബ്രസീൽ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൃക്ഷത്തൈ സമ്മാനിച്ചു. രാവിലെ രാജ്ഘട്ടിലെത്തിയ രാഷ്ട്രത്തലവൻമാർ ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തി.

ഗാന്ധി സമാധിയിൽ മോദി അർപ്പിച്ച പുഷ്പചക്രത്തിൽ ‘റിപ്പബ്ലിക് ഓഫ് ഭാരത്’ എന്നു എഴുതിയിരുന്നതുതും ശ്രദ്ധേയമായി. ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്റ് സിറിൽ റമാഫോസ എന്നിവർ നേരത്തെ മടങ്ങി. ഇന്ന് ഫ്രഞ്ച് പ്രസിഡന്റ്റ് ഇമ്മാനുവൽ മാക്രോൺ അടക്കം ഉള്ള വിവിധ ലോകരാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...