Wednesday, February 11, 2026
HomeNewsഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്‌റ്റാർലൈനറിൻ്റെ വിക്ഷേപണം വീണ്ടും മാറ്റി

ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്‌റ്റാർലൈനറിൻ്റെ വിക്ഷേപണം വീണ്ടും മാറ്റി

Published on

ഇന്ത്യൻ വംശജ സുനിത വില്യംസിൻ്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്‌റ്റാർലൈനറിൻ്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽനിന്ന് രാത്രി 10 നായിരുന്നു വിക്ഷേപണം നിശ്ച‌യിച്ചിരുന്നത്.

മനുഷ്യരുമായി സ്‌റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുനിത വില്യംസും നാസയുടെ ബുഷ് വിൽമോറുമായിരുന്നു സ്‌റ്റാർലൈനറിലെ ബഹിരാകാശ സഞ്ചാരികൾ.

നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്‌റ്റാർലൈനർ വിക്ഷേപണം. നിലവിൽ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഒരു വനിത നടന്നതിൻ്റെ റെക്കോർഡ് (50 മണിക്കൂർ 40 മിനിറ്റ്) ഇവരുടെ പേരിലായിരുന്നു. പിന്നീട് പെഗ്ഗി വൈറ്റ്സൺ (60 മണിക്കൂറും 21 മിനിറ്റും) ഈ റെക്കോർഡ് സ്വന്തം പേരിലാക്കി.

യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ ആദ്യ യാത്ര 2006 ഡിസംബർ 9നായിരുന്നു. 2007 ജൂൺ 22നാണ് അവർ തിരിച്ചെത്തിയത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this