Monday, October 12, 2026
HomeTOP NEWSINDIAഇന്ത്യൻ ടീം പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും; ബിസിസിഐ കരാർ നീട്ടി

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും; ബിസിസിഐ കരാർ നീട്ടി

Published on

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ കരാർ നീട്ടി നൽകി. ഇന്ത്യൻ ടീം പരിശീലക സ്ഥാനത്ത് ദ്രാവിഡിൻ്റെ നേരത്തെയുള്ള കരാർ 2023 ലോകകപ്പോടെ അവസാനിച്ചിരുന്നു.

തുടർന്ന് ഐപിഎൽ ടീമുകളടക്കം ദ്രാവിഡിനെ ക്ഷണിച്ചതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ബിസിസിഐ കരാർ നീട്ടി നൽകിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കരാർ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കൻ പര്യാടനമായിരിക്കും. നിലവിൽ ഓസ്ട്രേലിയയുമായി ട്വൻ്റി-20 പരമ്പരയിലേർപ്പെട്ട ഇന്ത്യൻ ടീമിനെ വിവിഎസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്.

പുതിയ കരാറിൽ ദ്രാവിഡിൻ്റെ കാലാവധി ബിസിസിഐ പ്രത്യേകം പരാമർശിച്ചിട്ടില്ല. എന്നാൽ 2024 ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെയാകും അദ്ദേഹം തുടരുകയെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്നതിൽ ദ്രാവിഡിൻ്റെ പ്രധാന പങ്ക് ബോർഡ് അംഗീകരിക്കുകയും അദ്ദേഹത്തിൻ്റെ അസാധാരണമായ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. എൻസിഎയുടെ തലവനായും സ്റ്റാൻഡ്-ഇൻ ഹെഡ് കോച്ചായും മാതൃകാപരമായ റോളുകൾ വഹിച്ചതിന് വിവിഎസ് ലക്ഷ്മ‌ണനെയും ബിസിസിഐ അഭിനന്ദിച്ചു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this